കോട്ടയം : കേരള പോലീസിനായി കാരിത്താസ് എമർജൻസി ഡിപ്പാർട്ട്മെന്റും കോട്ടയം ലയൺസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ‘എമ്പാക്ക്’ പരിശീലന പരിപാടി കാരിത്താസ് ഡയമണ്ട് ജൂബിലി ഹാളിൽ വെച്ച് നടന്നു. അടിയന്തര ജീവൻരക്ഷാ പ്രവർത്തനങ്ങൾ, മെഡിക്കോ-ലീഗൽ വശങ്ങൾ, മാനസികാരോഗ്യ പരിപാലനം എന്നിവയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പ്രായോഗിക അറിവ് നൽകുന്നതിനാണ് ഈ കോഴ്സ് സംഘടിപ്പിച്ചത്.
















കാരിത്താസ് എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. വിവേക് ആർ സ്വാഗതമാശംസിച്ച ചടങ്ങിൽ കോട്ടയം ക്രൈംബ്രാഞ്ച് സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ. ആർ. ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കാരിത്താസ് ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ (ഓപ്പറേഷൻസ്) റവ. ഫാ. ജോയിസ് നന്ദികുന്നേൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടറും സി.ഇ.ഒയുമായ റവ. ഡോ. ബിനു കുന്നത്ത്, മെഡിക്കൽ ഡയറക്ടർ ഡോ. ബോബി എൻ. എബ്രഹാം, കോട്ടയം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ശ്രീ. അനീഷ് വി. കോര, കോട്ടയം ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.
പരിശീലന ക്ലാസുകൾക്ക് ഡോ. വിവേക് ആർ (എമർജൻസി മെഡിസിൻ), ഡോ. നിഖിൽ (ഫോറൻസിക് മെഡിസിൻ), ഡോ. ചിക്കു (സൈക്യാട്രി) എന്നിവർ നേതൃത്വം നൽകി.
കാരിത്താസ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീ. സുരേഷ് കുമാർ എസ് ചടങ്ങിന് നന്ദി പറഞ്ഞു.

