ദിലീപിനെ നായകനാക്കി സിനിമ എടുക്കാൻ ആരും മടിക്കുന്നതല്ല; പത്തോളം സിനിമകൾക്കായി ആളുകൾ ക്യൂ നിൽക്കുന്നു; സംവിധായകൻ വ്യാസൻ എടവനക്കാട്

ന്യൂസ് ഡെസ്ക് :നടൻ ദിലീപിനെ നായകനാക്കി സിനിമ എടുക്കാൻ ആരും മടിക്കുന്നതല്ലെന്നും, മറിച്ച് നിരവധി സംവിധായകരും നിർമ്മാതാക്കളും കാത്തുനിൽക്കുന്നുണ്ടെന്നും സംവിധായകൻ വ്യാസൻ എടവനക്കാട് പറഞ്ഞു.ദിലീപ് ഇപ്പോൾ കേസുമായി ബന്ധപ്പെട്ട കാരണങ്ങളാൽ തന്നെ മാറിനിൽക്കുന്നതാണെന്നും, അതുകൊണ്ടാണ് പുതിയ ചിത്രങ്ങൾ ആരംഭിക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisements

“ദിലീപ് ആരുടെയും പിടിയിലാകാത്ത വ്യക്തിയാണ്. കേസ് തീരാനായി അദ്ദേഹം തന്നെയാണ് മാറിനിൽക്കുന്നത്. ദിലീപിനെ നായകനാക്കി പത്തോളം സിനിമകൾക്കായി ആളുകൾ ക്യൂ നിൽക്കുകയാണ്,” വ്യാസൻ എടവനക്കാട് .കല്യാണി പ്രിയദർശൻ നായികയായി എത്തിയ ‘ലോക’ എന്ന സിനിമയെ പ്രശംസിച്ചും അദ്ദേഹം സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും വിജയചിത്രം ലോകയാണ്. അത് ഒരു സാധാരണ കൺവെൻഷനൽ സിനിമയല്ല. 25 വർഷം മുമ്പ് പുറത്തിറങ്ങിയ ഇന്ദ്രിയം എന്ന ഹൊറർ സിനിമയിൽ നായികയാണ് മുഖ്യകഥാപാത്രമായിരുന്നത്. ഇന്നും അതുപോലെ —വമ്പൻ സൂപ്പർ താരങ്ങൾ നിൽക്കുമ്പോൾ ഒരു നായികയെ വെച്ച് 300 കോടി രൂപയുടെ വിജയം നേടുകയാണ് ലോക,” വ്യാസൻ കൂട്ടിച്ചേർത്തു.

Hot Topics

Related Articles