തദ്ദേശ തോൽവി മറക്കാൻ എൽഡിഎഫ്; നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് ഇന്ന് നിർണായക യോഗം;തദ്ദേശ പരാജയം ഇനി ചർച്ചയില്ല

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയം ഇനി വിശദമായി ചർച്ച ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് ഇടതുമുന്നണി.തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ വീണ്ടും പരിശോധിക്കുന്നത് ഗുണം ചെയ്യില്ലെന്നും, എത്രയും വേഗം നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാകുകയാണ് മുൻഗണനയെന്നും എൽഡിഎഫ് വിലയിരുത്തുന്നു. ഇതിന്റെ ഭാഗമായി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് ഇടതുമുന്നണി യോഗം ചേരും.തുടർഭരണത്തിനുള്ള ആസൂത്രണങ്ങൾ യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും. മേഖലാജാഥകളുടെ ക്യാപ്റ്റന്മാരെയും ഇന്നത്തെ യോഗത്തിൽ പ്രഖ്യാപിക്കും. രാവിലെ 10 മണിക്ക് എകെജി സെന്ററിലാണ് യോഗം നടക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പഠനം നടത്തിയ ഘടകകക്ഷികൾ അവരുടെ റിപ്പോർട്ടുകൾ യോഗത്തിൽ അവതരിപ്പിക്കും.

Advertisements

ഭരണവിരുദ്ധ വികാരവും ശബരിമല വിഷയവും തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടിയായെന്നാണ് സിപിഐ, ജനതാദൾ (എസ്), ആർജെഡി ഉൾപ്പെടെയുള്ള കക്ഷികൾ വിലയിരുത്തിയിരിക്കുന്നത്. എന്നാൽ ഈ വിലയിരുത്തലുകൾ സിപിഎം പൂർണമായും അംഗീകരിക്കുമോയെന്നത് യോഗത്തിലൂടെയാണ് വ്യക്തമാകുക. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകളും യോഗത്തിൽ ഉണ്ടാകും.ഇതിനിടെ, ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട സിപിഎം നേതാവ് എ.കെ. ബാലന്റെ പരാമർശം മുന്നണിയിലും പാർട്ടിയിലും ഭിന്നതയ്ക്ക് ഇടയാക്കിയിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബാലനെ സംരക്ഷിച്ച് പരസ്യമായി പ്രതികരിച്ചിരുന്നുവെങ്കിലും, ബാലന്റെ പരാമർശം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാർട്ടി കമ്മിറ്റിയിൽ തള്ളിക്കളഞ്ഞു.ഇതേ നിലപാടാണ് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനും സ്വീകരിച്ചത്. ബിജെപി പോലും പറയാത്ത നിലപാടുകളാണ് ബാലൻ സ്വീകരിച്ചതെന്ന് വിമർശനം ഉയരുമ്പോൾ, അതിന് മുഖ്യമന്ത്രി പിന്തുണ നൽകിയതിൽ പാർട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും ശക്തമായ വിയോജിപ്പുകളാണ് നിലനിൽക്കുന്നത്.

Hot Topics

Related Articles