ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ കൊള്ളകൾക്കെതിരെ നിരന്തരം പോരാടി; നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കെതിരെ നിയമത്തിൻ്റെ പാതയിൽ പോരാടിയ ഉദയൻ്റെ മരണം ഞെട്ടലായി; മരണത്തിലും ഉദയനെ സോഷ്യൽ മീഡിയയിലൂടെ വേട്ടയാടി വെള്ളക്കുപ്പായമിട്ട കൊള്ളക്കാരായ മാന്യന്മാർ…! 

ഏറ്റുമാനൂർ: മഹാദേവക്ഷേത്രത്തിലെ കൊള്ളകൾക്കെതിരെ നിയമവഴിയിലൂടെ നിരന്തരം പോരാടിയ ഉദയൻ പുന്നത്ര ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മരണത്തിലും ഉദയനെ സോഷ്യൽ മീഡിയ വഴി സൈബർ അധിക്ഷേപം ചെയ്യുകയാണ് വെള്ളക്കുപ്പായമിട്ട കൊള്ളക്കാരായ മാന്യന്മാർ. കഴിഞ്ഞ കുറച്ച് നാളുകളായി ക്ഷേത്രത്തിൽ നടന്ന തട്ടിപ്പിനും അഴിമതിയ്ക്കുമെതിരെ ഉദയൻ ഒറ്റയാൾ പോരാട്ടം നടത്തിയിരുന്നു. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ നടന്ന് വന്ന കൊള്ളകൾക്കെതിരെയാണ് ഇദ്ദേഹം പോരാട്ടം നടത്തിയത്. അമ്പലത്തിന്റെ ദേവപ്രശ്നവിധി ചാർത്തിന് വിപരീതമായി ചിലർ നടത്തിയ ഗൂഡലോചനകൾക്കെതിരെ ഇദ്ദേഹം പോരാട്ടം നടത്തിയിരുന്നു. നിയമപരമായ വഴിയിലൂടെയാണ് ഇദ്ദേഹം പോരാട്ടമെല്ലാം നടത്തിയിരുന്നത്. 

Advertisements

കഴിഞ്ഞ നാളുകളിൽ ക്ഷേത്രത്തിൽ നടന്ന് വന്ന അഴിമതിയും അതുപോലെ തട്ടിപ്പും കേരള ഹൈക്കോടതിൽ എത്തിച്ചതും ഉദയൻ്റെ ഒറ്റയാൾ പോരാട്ടമായിരുന്നു. ഇത്തരത്തിൽ ഉദയൻ നടത്തിയ പോരാട്ടത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിലെ തട്ടിപ്പുകൾക്ക് എതിരെ ജനകീയ വികാരവും ഉയർന്ന് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ചില തല്പര കക്ഷികൾ ഇദ്ദേഹത്തിന് എതിരെ വ്യാപക പ്രചാരണം നടത്തിയത്. ഈ അപവാദത്തിൽ മനം നൊന്ത് മാസങ്ങൾക്ക് മുൻപ് ഉദയന് ഹൃദയാഘാതം സംഭവിച്ചിരുന്നു. ബൈപ്പാസ് ശസ്ത്രക്രിയ നടത്തണമെന്ന് ആശുപത്രിയിൽ നിന്നും നിർദേശിച്ചിരിക്കെയാണ് ഉദയൻ വീണ്ടും നിയമപോരാട്ടങ്ങളിൽ സജീവമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇദ്ദേഹത്തിന് വീണ്ടും ഹൃദയാഘാതം സംഭവിച്ചത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ ഈ മരണ വാർത്ത ഏറ്റുമാനൂർ ക്ഷേത്രം കൊള്ളയടിക്കാൻ നടക്കുന്ന ചില തല്പര കക്ഷികൾ മരണത്തെ പോലും വേട്ടയാടി ഉദയനോട് പക വിട്ടൻ നോക്കുകയാണ് എന്ന് വികാരം ഉയർന്നിട്ടുണ്ട്. ചില സാമൂഹിക വിരുദ്ധരായ ചിലർ ഏറ്റുമാനൂർ ഭഗവാന് എതിരെ പ്രവർത്തിച്ചതിൻ്റെ പേരിലാണ് ഇപ്പോൾ ഉദയൻ്റെ മരണം സംഭവിച്ചതെന്നാണ് പ്രചരിപ്പിക്കുന്നത്. നീതിയ്ക്കു വേണ്ടി അഴിമതിയ്ക്കെതിരെ പ്രവർത്തിച്ച ഒരു മനുഷ്യനെയാണ് ഇത്തരത്തിൽ അഗ്നവിശ്വാസം പ്രചരിപ്പിച്ച് ചിലർ വേട്ടയാടുന്നത്.

Hot Topics

Related Articles