യുണൈറ്റഡിനും ചെൽസിയ്ക്കും തോൽവി; വമ്പൻ വിജയവുമായി സിറ്റി; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ആഴ്‌സണലും ഫുൾഹാമും ഇറങ്ങും

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ യുണൈറ്റഡും ചെൽസിയും തോൽവി മണത്തപ്പോൾ, വൻ വിജയം നേടി സിറ്റി. ടോട്ടനം സമനിലയും നേടി. ശനിയാഴ്ച നടന്ന മത്സരങ്ങളിലാണ് ആരാധകർക്ക് സമ്മിശ്ര വികാരം നൽകിയ മത്സരങ്ങൾ അരങ്ങേറിയത്.

Advertisements

ബേർൺലിയ്ക്ക് എതിരെ തകർപ്പൻ വിജയമാണ് സിറ്റി സ്വന്തമാക്കിയത്. ബേർൺലി താരമായ എസ്റ്റീവ് നേടിയ രണ്ട് സെൽഫ് ഗോളുകളാണ് സിറ്റിയുടെ വിജയം അനായാസമാക്കിയത്. 12 ആം മിനിറ്റിൽ എസ്റ്റീവ് നേടിയ സെൽഫ് ഗോളിലൂടെയാണ് സിറ്റി മുന്നിലെത്തിയത്. 65 ആം മിനിറ്റിൽ എസ്റ്റീവ് വീണ്ടും സ്വന്തം വലയിൽ പന്തെത്തിച്ചു. ആദ്യ പകുതിയിൽ 38 ആം മിനിറ്റിൽ ആന്റണി നേടിയ ഗോളിലൂടെ ബേർൺലി സിറ്റിയ്ക്ക് എതിരെ സമനില പിടിച്ചിരുന്നു. എന്നാൽ, രണ്ടാം പകുതിയിൽ ബേർൺലിയെ തകർത്ത് കളയുന്ന പ്രകടനമാണ് സിറ്റി നടത്തിയത്. 61 ആം മിനിറ്റിൽ നൺസിലൂടെ സിറ്റി ലീഡ് എടുത്തു. പിന്നാലെ, വീണ്ടും സെൽഫ് ഗോൾ അടിച്ചു. എന്നാൽ, 90 ആം മിനിറ്റിൽ രണ്ട് ഗോൾ നേടിയ ഹാളണ്ട് സിറ്റിയുടെ ഗോൾ നില അഞ്ചാക്കി ഉയർത്തി ഗംഭീര വിജയം നേടി. ഒന്നിനെതിരെ അഞ്ച് ഗോളിനാണ് സിറ്റിയുടെ വിജയം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബ്രെന്റ്‌ഫോർഡിന് എതിരെ ഞെട്ടിക്കുന്ന തോൽവിയാണ് യുണൈറ്റഡിന് നേരിടേണ്ടി വന്നത്. എട്ടാം മിനിറ്റിലും 20 ആം മിനിറ്റിലും തിയാഗോ നേടിയ രണ്ട് ഗോളിലൂടെ ആദ്യ പകുതിയിൽ തന്നെ ബ്രെന്റ് ഫോർഡ് ലീഡ് എടുത്തു. 26 ആം മിനിറ്റിൽ യുണൈറ്റഡ് ആദ്യ ഗോൾ നേടിയ പോരാടാൻ ശ്രമിച്ചെങ്കിലും പിന്നീട് ഒരു ഗോൾ പോലും വഴങ്ങാതെ ബ്രെന്റ് ഫോർഡ് പ്രതിരോധം ടീമിനെ കാത്തു. ഇൻജ്വറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ ജാനിസൺ നേടിയ ഗോളിലൂടെ ബ്രെന്റ് ഫോർഡ് പട്ടിക പൂർത്തിയാക്കി. ഇതോടെ ഒന്നിനെതിരെ മൂന്നു ഗോളിനായി യുണൈറ്റഡിന്റെ തോൽവി.

ചലോഹ്ബാഹ് ചുവപ്പ് കാർഡ് കണ്ട മത്സരത്തിൽ പത്തു പേരായി ചുരുങ്ങിയ ചെൽസി ഒന്നിനെതിരെ മൂന്നു ഗോളിനാണ് ബ്രിങ്ടൺ ആന്റ് ഹോവ്‌സ് ആൽബിയോണിനോട് തോറ്റിയത്. 24 ആം മിനിറ്റിൽ ഒരു ഗോളിന് ലീഡ് എടുത്ത ശേഷമായിരുന്നു മത്സരത്തിൽ ദുരന്തമായ ചുവപ്പ് കാർഡ്. 53 ആം മിനിറ്റിൽ ചലോഹ്ബാഹ് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതിനു പിന്നാലെയാണ് ബ്രിങ്‌ടോൺ മൂന്ന് ഗോളുകളും നേടിയത് എന്ന് കാണുമ്പോഴാണ് ദുരന്തം വ്യക്തമാകുന്നത്. 77 ആം മിനിറ്റിലും ഇൻജ്വറി ടൈമിന്റെ പത്താം മിനിറ്റിലുമായി ഡാനി വെൽബാക്ക് ആണ് രണ്ട് ഗോളുകൾ നേടിയത്. 90 ആം മിനിറ്റിന് ശേഷം അഡീഷണലായി ലഭിച്ച രണ്ടാം മിനിറ്റിൽ ഗോൾ നേടി ഡേ സൈപ്പർ വിജയം പൂർത്തിയാക്കി.

ക്രിസ്റ്റൽ പാലസിന് എതിരെ രണ്ടിനെതിരെ ഒരു ഗോളിനാണ് ലിവർപൂൾ തോറ്റത്. ഒൻപതാം മിനിറ്റിൽ സാറിന്റെ ഗോളിൽ പിടിച്ച് തൂങ്ങിയ ക്രിസ്റ്റൽ പാലസ് 87 ആം മിനിറ്റ് വരെ നിന്നു. എന്നാൽ, 87 ആം മിനിറ്റിൽ ചെയിസിയ നേടിയ ഗോളിൽ ലിവർപൂൾ ഒപ്പമെത്തി. കളി സമനിലയിലേയ്ക്കു നീങ്ങുമെന്ന തോന്നിയ ഘട്ടത്തിൽ ക്രിസ്റ്റൽ പാലസിനു വേണ്ടി ഇൻജ്വറി ടൈമിന്റെ ഏഴാം മിനിറ്റിൽ നിക്കെറ്റിയ ഗോൾ നേടിയതോടെ കളിയ്ക്ക് ഫലമുണ്ടായി. 2-1 നാണ് ലിവർപൂളിന്റെ തോൽവി.

നോട്ടിംങ്ഹാം ഫോറസ്റ്റിനെ സണ്ടർലാൻഡ് എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. 38 ആം മിനിറ്റിൽ ആൽഡിട്രേറ്റ് ആണ് സണ്ടർലാൻഡിനായി ഗോൾ നേടിയത്. ലീഡ്‌സും ബോൺസ് മൗത്തും രണ്ട് ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. റോഡൺ (37), ലോങ് സ്റ്റാഫ് (54) എന്നിവർ ലീഡ്‌സിനായി ഗോൾ നേടിയപ്പോൾ, സെമേനിയോ (26), ക്രോപ്പി (90+3) എന്നിവർ ബോൺസ്മൗത്തിന് വേണ്ടി ഗോൾ നേടി. ടോട്ടനവും വൂൾവ്‌സും ഓരോ ഗോൾ അടിച്ച് സമനിലയിൽ പിരിഞു. 54 ആം മിനിറ്റിൽ ബ്യൂയേനോ വൂൾവ്‌സിനായി ഗോൾ നേടിയപ്പോൾ, പൗളീൻഹോ (09+4) ആണ് ടോട്ടനത്തിനായി ഗോൾ നേടിയത്.

Hot Topics

Related Articles