കറുപ്പ് വസ്ത്രം, നഗ്നപാദ യാത്ര; ശബരിമല ഭക്തരുടെ കഥ കേട്ട് യുഎസ് വ്ലോഗർ വിസ്മയത്തിൽ

തിരുവനന്തപുരം: ലോക പ്രശസ്തമായ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ആചാരങ്ങളും വ്രതങ്ങളും കേട്ടിറങ്ങിയ അമേരിക്കൻ വ്ലോഗറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ‘ജെയ്’ എന്ന യുഎസ് വ്ലോഗർ കേരളത്തിലെത്തി അയ്യപ്പഭക്തരുമായി നടത്തിയ സംഭാഷണമാണ് വൈറലായത്.ശ്രീലങ്കയിൽ നിന്ന് കേരളത്തിലെത്തിയ തീർത്ഥാടകരെയാണ് ജെയ് കണ്ടുമുട്ടിയത്. കറുത്ത വസ്ത്രം ധരിച്ച ഭക്താക്കളെ കണ്ട വ്ലോഗർ, “നിങ്ങൾ എന്തിന് ഇങ്ങനെ വസ്ത്രം ധരിച്ചിരിക്കുന്നു?” എന്ന് ചോദിച്ചു, മറുപടിയായി, “നിങ്ങൾക്ക് ശബരിമല അറിയാമോ? കേരളത്തിലെ ഒരു വിശുദ്ധസ്ഥലമാണ് അത്. അവിടെ പോകുന്നത് പ്രത്യേക വ്രതചര്യകൾ അനുഷ്ഠിച്ചാണ്” എന്ന് ഭക്തർ വിശദീകരിച്ചു.48 ദിവസത്തെ വ്രതം, നഗ്നപാദ യാത്ര, കിടക്കയില്ലാതെ നിലത്ത് കിടക്കൽ, സസ്യാഹാരം മാത്രം കഴിക്കൽ തുടങ്ങി നിരവധി ആചാരങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ഭക്തർ പറഞ്ഞു

Advertisements

ശബരിമലയിലെ വീഡിയോ ദൃശ്യങ്ങളും അവർ വ്ലോഗർക്ക് കാണിച്ചു.”ഇത് ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ടതാണോ?” എന്ന ജെയുടെ ചോദ്യത്തിന് ഭക്താക്കൾ അതെ എന്ന് മറുപടി നൽകി. 54 കിലോമീറ്റർ നഗ്നപാദമായി നടന്ന് ശബരിമല ദർശനം പൂർത്തിയാക്കിയ അനുഭവവും അവർ പങ്കുവെച്ചു.

Hot Topics

Related Articles