ഫുട്ട്ബോൾ പരിശീലനത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ജേഴ്‌സി വിതരണം ചെയ്തു : ഗ്രാമപഞ്ചായത്ത് മെമ്പർ കെ.ജി.റെജി ഉദ്ഘാടനം ചെയ്തു

ഫോട്ടോ : കുടുംബശ്രീ സമുന്നതിയുടെ നേതൃത്വത്തിൽ ഇടപ്പരിയാരം എസ്.എൻ.ഡി.പി.ഹൈസ്‌കൂൾ നടക്കുന്ന ഫുട്ട്ബോൾ പരിശീലനത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ജേഴ്‌സി വിതരണത്തിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് മെമ്പർ കെ.ജി.റെജി നിർവ്വഹിക്കുന്നു

Advertisements

തിരുവല്ല : കൂടുംബശ്രീ സമുന്നതിയുടെ നേതൃത്വത്തിൽ ഇടപ്പരിയാരം എസ്.എൻ.ഡി.പി.ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഫുട്ട്ബോൾ പരിശീലനത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ജേഴ്‌സി വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ കെ.ജി.റെജി ജേഴ്‌സി വിതരണം ഉദ്‌ഘാടനം ചെയ്തു. മെമ്പർ ശില്പ കെ.അദ്ധ്യക്ഷത വഹിച്ചു.സി.ഡി.എസ്.ചെയർപേഴ്‌സൺ തുളസി മുഖ്യ പ്രഭാഷണം നടത്തി. പ്രമുഖ ഫുഡ്ബോൾ കോച്ച് ഏബ്രഹാം ജോൺ,സമുന്നതി ബ്ലോക്ക് കോർഡിനേറ്റർ അഞ്ജു മധു,റിസോഴ്സ് പേഴ്‌സൺ വിനീത എന്നിവർ പ്രസംഗിച്ചു. ഫ്യൂച്ചർ ലഗൻ്റസ് ഫുട്ബോൾ അക്കാഡമി ചെയർമാനും,ജില്ലാ ഫുട്ട്ബോൾ അസ്സോസിയേഷൻ മെമ്പറുമായ ഏബ്രഹാം ജോൺ കുട്ടികൾക്ക് വിദഗ്ധ പരിശീലനം നൽകുന്നു.

Hot Topics

Related Articles