ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ കേരളീയം പരിപാടി നടത്തി

കോട്ടയം : ”ജീവിതത്തിലെ വെല്ലുവിളികളെ നേരിട്ട് അവയിലെ സാധ്യതകൾ കണ്ടെത്തി മലീമസമായ ചുറ്റുപാടുകളിൽ പെട്ടു പോകാതെ സമൂഹത്തിൻ്റെ ഉന്നതമായ മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനും നിങ്ങളുടെ വിദ്യാഭ്യാസം കൊണ്ട് സാധിക്കുന്നതാണ് ഏറ്റവും മഹത്തായ കാര്യമാണ് എന്ന് – കോട്ടയം ജില്ലാ കോടതി സീനിയർ അഡ്വക്കേറ്റ് & നോട്ടറിയും സാമൂഹ്യ പ്രവർത്തകനുമായ ജോർജ് വി തോമസ്. കോട്ടയം ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ കേരളീയം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂൾ എസ് എം സി ചെയർപേഴ്സൺ ബിന്ദു ഷാജി അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ കോട്ടയം റീജനൽ ഡെപ്യൂട്ടി ഡയറക്ടർ
വിജി പി.എൻ മുഖ്യ പ്രഭാഷണം നടത്തി.
എസ് എസ് കെ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ പ്രസാദ് കെ. ജെ മഹാത്മാ ഗാന്ധിയുടെ ജീവചരിത്രം ആഖ്യാനം ചെയ്ത് വിദ്യാർത്ഥികൾ തയ്യാറാക്കിയ മാഗസിൻ ‘ ദി മഹാത്മാസ് വേ , പ്രകാശനം ചെയ്തു . സംസ്ഥാന തലത്തിൽ സ്പോർട്ട്സിനും , ജില്ലാ തല ശാസ്ത്ര മേളകളിലും വിജയികളായ കുട്ടികൾക്ക് ട്രോഫി നൽകി. ഗണിതശാസ്ത്ര അധ്യാപകൻ ശരത് എസ് എസ് നെ ആദരിച്ചു.

Advertisements

ചടങ്ങിൽ പ്രിൻസിപ്പൽ മഞ്ജുള സി , അധ്യാപകരായ രാജശ്രീ കെ , ജെമിലി ജോൺ , മിഷ ജി കൃഷ്ണൻ , ശരത് എസ് എസ് , ജോയ്സ് സാറാ ഐസക് , രേഖ കെ കെ , വിദ്യാർത്ഥി പ്രതിനിധി യദു വി നായർ എന്നിവർ സംസാരിച്ചു. തുടർന്ന് മലയാളി മങ്ക – കേരള ശ്രീമാൻ മത്സരങ്ങളും കേരള തനിമയുള്ള പാരമ്പര്യ വസ്തുക്കളുടെ പ്രദർശനവും നടന്നു.

Hot Topics

Related Articles