ഇറക്കുമതിച്ചുങ്കം: ട്രംപിന്റെ തീരുവനയം നിയമവിരുദ്ധമെന്ന് സൂചന;ഇറക്കുമതിച്ചുങ്കം ചുമത്തൽ അമേരിക്കൻ ജനങ്ങൾക്ക് ബാധ്യതയായി മാറുമെന്ന് സുപ്രീംകോടതി

വാഷിങ്ടൺ :ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിന് യുഎസ് സുപ്രീംകോടതിയിൽ തിരിച്ചടി. രാജ്യങ്ങൾക്ക് മേൽ അധിക തീരുവ ഏർപ്പെടുത്താനുള്ള ട്രംപിന്റെ അധികാരപരിധിയെക്കുറിച്ച് കോടതി ഗൗരവമായ സംശയം ഉന്നയിച്ചു.1977-ലെ ദേശീയ അടിയന്തരാവസ്ഥാ നിയമം ഉപയോഗിച്ചാണ് ട്രംപ് ചുങ്കം ചുമത്താനുള്ള നടപടികളുമായി മുന്നോട്ട് പോയത്. ദേശീയ സുരക്ഷ ഉറപ്പാക്കാനെന്ന പേരിലാണ് ഈ നടപടി സ്വീകരിച്ചതെന്ന് ട്രംപ് ഭരണകൂടം വാദിച്ചുവെങ്കിലും, അത് നിയമപരമായ പരിധി കടക്കുന്നുവെന്ന് ജഡ്‌ജിമാർ ചൂണ്ടിക്കാട്ടി.

Advertisements

“താരിഫുകൾ നികുതി അല്ല, അത് ജനങ്ങളെ ബാധിക്കില്ല,” എന്ന് ട്രംപിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചെങ്കിലും, സുപ്രീംകോടതി ആ വാദം തള്ളി. “ഫലത്തിൽ ഈ താരിഫുകൾ അമേരിക്കൻ ജനങ്ങൾക്കാണ് ബാധ്യതയായിരിക്കുന്നത്,” എന്ന് ജഡ്‌ജിമാർ നിരീക്ഷിച്ചു.കോൺഗ്രസിന്റെ അധികാരങ്ങൾ കവർന്നെടുക്കുകയാണെന്ന് കോടതിയും സൂചിപ്പിച്ചു. “അങ്ങനെ ആണെങ്കിൽ കോൺഗ്രസിന് ഇനി എന്താണ് പ്രസക്തിയെന്നു പറയാം?” എന്നായിരുന്നു ജഡ്‌ജിമാരുടെ കടുത്ത വിമർശനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് യുഎസ് നിയമങ്ങൾക്കും ഭരണഘടനയ്ക്കും വിരുദ്ധമാണെന്ന് നേരത്തെ കീഴ്ക്കോടതികൾ വിധിച്ചിരുന്നു. അതിനെതിരെ ട്രംപ് ഭരണകൂടം നൽകിയ അപ്പീലിലാണ് സുപ്രീംകോടതിയിൽ ഇപ്പോൾ വാദം നടക്കുന്നത്.താരിഫ് ബാധിച്ച വ്യവസായസ്ഥാപനങ്ങളും ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന 12 യുഎസ് സംസ്ഥാനങ്ങളും ചേർന്നാണ് കീഴ്ക്കോടതിയിൽ ഹർജികൾ നൽകിയത്. ഇറക്കുമതിയുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും 10 ശതമാനം അടിസ്ഥാന തീരുവയും, ഇന്ത്യക്കും ബ്രസീലിനും 50 ശതമാനം തീരുവയും ട്രംപ് പ്രഖ്യാപിച്ചിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Hot Topics

Related Articles