ഗുരുവായൂർ സീറ്റ് വിട്ടുനൽകില്ല’;ഈ വട്ടവും ഗുരുവായൂരിൽ മുസ്ലിം ലീഗ് തന്നെ മത്സരിക്കും: സി.എ. റഷീദ്

ഗുരുവായൂർ:ഗുരുവായൂർ നിയമസഭാ സീറ്റ് ആർക്കും വിട്ടുനൽകില്ലെന്നും ഈ വട്ടവും മുസ്ലിം ലീഗ് തന്നെ മണ്ഡലത്തിൽ മത്സരിക്കുമെന്നും ജില്ലാ പ്രസിഡന്റ് സി.എ. റഷീദ് വ്യക്തമാക്കി. കാലങ്ങളായി മുസ്ലിം ലീഗ് മത്സരിച്ചുവരുന്ന സീറ്റാണിത്. ഗുരുവായൂർ സീറ്റ് കോൺഗ്രസിന് നൽകണമെന്ന ആവശ്യത്തെ ലീഗ് തള്ളിക്കളഞ്ഞിരിക്കുകയാണ്.ഗുരുവായൂർ സീറ്റിന് പകരമായി പട്ടാമ്പി സീറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു ധാരണയും നിലവിലില്ലെന്നും ലീഗ് സംസ്ഥാന നേതൃത്വം ഇത്തരമൊരു കാര്യം പരിഗണിച്ചിട്ടില്ലെന്നും സി.എ. റഷീദ് പറഞ്ഞു.കെ. മുരളീധരൻ തൃശൂരിൽ മത്സരിക്കുന്നതിൽ സന്തോഷമുണ്ടെന്നും മുരളീധരനെ പോലെ അനുഭവസമ്പന്നനായ നേതാവ് ഏത് മണ്ഡലത്തിൽ നിന്നായാലും വിജയിക്കുമെന്നത് ഉറപ്പാണെന്നും റഷീദ് പറഞ്ഞു.

Advertisements

ഗുരുവായൂർ സീറ്റിനെ കുറിച്ച് തൃശൂർ ഡി.സി.സി പ്രസിഡന്റ് നടത്തിയ പരാമർശങ്ങൾ തമാശയെന്ന നിലയിലാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കെ. മുരളീധരന്റെ തൃശൂർ വരവ് ജില്ലാ ലീഗ് നേതൃത്വവും സ്വാഗതം ചെയ്യുന്നതായും സി.എ. റഷീദ് വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതം ചൂണ്ടിക്കാട്ടിയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാൻ നീക്കം നടക്കുന്നതെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗുരുവായൂർ സീറ്റിന് പകരമായി പട്ടാമ്പി സീറ്റ് മുസ്ലിം ലീഗിന് നൽകാനുള്ള സാധ്യതയും കോൺഗ്രസ് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ എല്ലാം പാർട്ടി തീരുമാനിക്കുമെന്നും താൻ തിരുവനന്തപുരത്ത് പ്രവർത്തിക്കാനാണ് താത്പര്യമെന്നുമാണ് കെ. മുരളീധരൻ വ്യക്തമാക്കിയിരിക്കുന്നത്.

Hot Topics

Related Articles