ഒരു കഷണം ഉരുളക്കിഴങ്ങ് മതി;മിനിറ്റുകൾക്കുള്ളിൽ പാടുകൾ മാറി മുഖം വെട്ടിത്തിളങ്ങും

ഹെൽത്ത് ഡെസ്ക്: മുഖക്കുരു, മുഖത്തെ കരിവാളിപ്പ് തുടങ്ങിയ ചർമ്മപ്രശ്നങ്ങൾ ഇന്ന് പലരെയും അലട്ടുന്നവയാണ്. അമിതമായി വെയിലേൽക്കുന്നത്, ജീവിതശൈലിയിലെ മാറ്റങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങൾ. ദീർഘകാലം ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ പോകുമ്പോൾ മുഖത്ത് കറുത്ത പാടുകൾ രൂപപ്പെടാനും സാധ്യതയുണ്ട്.ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കായി കെമിക്കൽ ട്രീറ്റ്‌മെന്റുകൾ സ്വീകരിക്കുന്നവർ ഏറെയാണെങ്കിലും, പിന്നീട് പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നു.

Advertisements

അതിനാൽ വീട്ടിൽ തന്നെ സുരക്ഷിതമായി ചെയ്യാൻ കഴിയുന്ന പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് വിദഗ്ധർ ശുപാർശ ചെയ്യുന്നത്.അത്തരത്തിൽ മുഖത്തെ പാടുകളും കരിവാളിപ്പും കുറച്ച് ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാൻ സഹായിക്കുന്ന ഒരു ഫേസ് പാക്കാണ് ഉരുളക്കിഴങ്ങ് ഉപയോഗിച്ച് തയ്യാറാക്കുന്നത്. ആന്റി ഓക്‌സിഡന്റുകളും വൈറ്റമിനുകളും ധാതുക്കളും സമൃദ്ധമായി അടങ്ങിയിരിക്കുന്ന ഉരുളക്കിഴങ്ങ് ചർമ്മത്തിന്റെ യൗവനം നിലനിർത്താനും സഹായിക്കുന്നു.ഫേസ് പാക്ക് തയ്യാറാക്കുന്നതിനായി ആദ്യം ഒരു ഉരുളക്കിഴങ്ങ് നന്നായി വേവിച്ച് ഉടച്ചെടുക്കണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിലേക്ക് ഒരു ടീസ്പൂൺ തേൻ, ആവശ്യത്തിന് തൈര്, കുറച്ച് ഓട്‌സ് പൊടി എന്നിവ ചേർത്ത് നന്നായി കലർത്തുക. കണ്ണിനുചുറ്റിലും ചുണ്ടിലും ഒഴികെ മുഖത്ത് മുഴുവൻ ഈ പാക്ക് പുരട്ടാം. 15 മുതൽ 20 മിനിറ്റ് വരെ വച്ചശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയാം.ആഴ്ചയിൽ രണ്ട് പ്രാവശ്യം ഈ പാക്ക് ഉപയോഗിക്കുന്നത് മുഖത്തെ കറുത്ത പാടുകൾ കുറയ്ക്കാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുമെന്ന് പറയുന്നു.

Hot Topics

Related Articles