കളത്തൂർ ഖാദി ഉല്പാദന കേന്ദ്രത്തിന് ഉപകരണങ്ങൾ നൽകി

കുറവിലങ്ങാട്: ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കളത്തൂർ ഖാദി ഉദ്പാദന കേന്ദ്രത്തിന് 9 ലക്ഷം രൂപക്കുള്ള ചർക്ക, തറി,വൈൻഡിംഗ് മെഷീൻ എന്നിവ നൽകി. ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധു മോൾ ജേക്കബ്ബ് അധ്യക്ഷയായി. സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോർഡംഗം കെ.എസ്.രമേഷ് ബാബു ചർക്കകളും അനുബന്ധ ഉപകരണങ്ങളും നെയ്ത്ത് കേന്ദ്രത്തിന് വേണ്ടി ഏറ്റുവാങ്ങി.

Advertisements

ഖാദി ബോർഡ് അംഗങ്ങളായ കെ.ചന്ദ്രശേഖരൻ, സാജൻ തൊടുകയിൽ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കൊച്ചുറാണി സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിൻസി മാത്യു, പി.എൻ. രാമചന്ദ്രൻ, ജോൺസൺ പുളിക്കീൽ, സ്മിത അലക്സ്, ജീന സിറിയക്ക്, ഗ്രാമ പഞ്ചായത്ത് അംഗം ബിൻ സി സിറിയക്, കേരള ഖാദി ഡയറക്ടർ കെ.വി.രാജേഷ്, ഖാദി ഡെപ്യൂട്ടി ഡയറക്ടർ എം.വി. മനോജ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എസ്. കൈമൾ, വ്യവസായ ഓഫീസർ മായാ ഗോപാൽ ഖാദി ജില്ലാ പ്രോജക്ട് ഓഫീസർ ജെസ്സി ജോൺ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles