കോളേജില്‍ മദ്യപസംഘത്തിന്‍റെ ആക്രമണം: ഒരു വിദ്യാർത്ഥിയ്ക്ക് കാഴ്ച നഷ്ടമായി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളേജില്‍ മദ്യപസംഘത്തിന്‍റെ ആക്രമണം. ആക്രമണത്തില്‍ ഒരു വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു.ഒരു കണ്ണിൻ്റെ റെറ്റിന തകരുകയായിരുന്നു. വെഞ്ഞാറമ്മൂട് എംഎ എഞ്ചിനീയറിങ് കോളേജിലാണ് സംഭവം ഉണ്ടായത്. ചെങ്കോട്ടുകോണം സ്വദേശി അല്‍ അമീനാണ് ക്രൂരമർദനമേറ്റത്. കോളേജ് ആനുവല്‍ ഡേ ആഘോഷത്തിനിടെ പുറത്തുനിന്നെത്തിയ സംഘം ആക്രമിച്ചെന്നാണ് കേസ്. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തില്‍ ഇതുവരെ പ്രതികളെ പൊലീസ് പിടികൂടിയില്ല.

Advertisements

Hot Topics

Related Articles