പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണം : പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്രഭരണസമിതി; സർക്കാരിന് റിപ്പോർട്ട് നല്‍കും

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍ കാണാതായതിലും സുരക്ഷ വീഴ്ചയിലും പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്രഭരണസമിതി സർക്കാരിന് റിപ്പോർട്ട് നല്‍കും. ക്ഷേത്രത്തിലെ ജീവനക്കാർക്കിടയിലെ തർക്കമാണ് പൊലീസിന് തെറ്റായ വിവരങ്ങള്‍ ലഭിക്കാൻ കാരണമെന്ന് നിലപാടിലാണ് ഭരണസമിതി. പൊലീസ് റിപ്പോർട്ടിനെ പൂർണമായി തള്ളിയിരിക്കുകയാണ് ക്ഷേത്ര ഭരണസമിതി. സുപ്രീം കോടതിയുടെ മേല്‍നോ‍ട്ടത്തില്‍ ജില്ല ജഡ്ജി അധ്യക്ഷയായ ഭരണസമിതിയാണിത്. പൊലീസിനെ പൂർണമായി തള്ളിക്കൊണ്ട് ഇന്നലെ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. കൂടാതെ ദേവസ്വം മന്ത്രി കെ മുരളീധരൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

Advertisements

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സുരക്ഷ വീഴ്ചയുണ്ടായതെന്ന പൊലിസ് റിപ്പോർട്ടിനെതിരെ ക്ഷേത്ര ഭരണ സമിതി സർക്കാരിന് കത്തു നല്‍കും. വസ്തുകള്‍ പരിശോധിക്കാതെയാണ് പൊലിസ് റിപ്പോർട്ട് നല്‍കിയതെന്നാണ് ഭരണ സമിതിയുടെ ആരോപണം. ക്ഷേത്രത്തില്‍ നിന്നും കാണാനില്ലെന്ന് പൊലിസ് റിപ്പോർട്ടില്‍ പറയുന്ന അമൂല്യ വസ്തുക്കളെല്ലാം ക്ഷേത്രത്തില്‍ സുരക്ഷിതമാണെന്ന് ഇന്നലെ ചേർന്ന് യോഗം വിലയിരുത്തിയിരുന്നു. ക്ഷേത്ര ഭരണ സമിതിയെ താറടിക്കാൻ നടത്തിയ ഗൂഡാലോചനയാണെന്ന ആരോപണം ഉന്നയിച്ചാകും ഭരണ സമിതി സർക്കാരിന് കത്ത് നല്‍കുക. അതേ സമയം റിപ്പോർട്ട് വന്ന ശേഷം ആഭ്യന്തരമന്ത്രിയുമായി ആലോചിച്ച്‌ തുടർ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ പറഞ്ഞു

Hot Topics

Related Articles