കോട്ടയം കടുവാക്കുളത്ത് 17കാരി പ്രസവിച്ചു ; അമിത രക്തസ്രാവത്തെ തുടർന്ന് പെൺകുട്ടി ഗുരുതരാവസ്ഥയിൽ

കോട്ടയം : കോട്ടയം കടുവാക്കുളത്ത് 17 കാരി പ്രസവിച്ചു. ജില്ലാ ആശുപത്രിയിൽ രാവിലെ 11 മണിയോടെയാണ് പെൺകുട്ടി പ്രസവിച്ചത്. പ്രസവത്തെ തുടർന്ന് അമിത രക്തസ്രാവത്തെ തുടർന്ന് പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. ഇതോടെ പെൺകുട്ടിയുടെ മൊഴി എടുക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. കുട്ടി ഇപ്പോഴും ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. നേരത്തെ പെൺകുട്ടി ഗർഭിണിയാണെന്ന വിവരം സ്കൂൾ അധികൃതരാണ് വീട്ടുകാരെ അറിയിച്ചത്. നാട്ടുകാരും ആരോഗ്യ പ്രവർത്തകരും വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതേ തുടർന്നാണ് ഇന്ന് രാവിലെ പ്രസവം നടന്നത് എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പോലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. കോട്ടയം ഈസ്റ്റ് പോലീസ് ആണ് അന്വേഷണം നടത്തുന്നത്.

Advertisements

Hot Topics

Related Articles