ഹൈദരാബാദ്: ഹൈദരാബാദിലെ തര്‍നക പ്രദേശത്തുള്ള റെയില്‍വേ ഡിഗ്രി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി മൗലികയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കോളേജിലെ വോളിബോള്‍ പരിശീലകന്റെ പീഡനം മൂലമാണ് മകള്‍ ജീവനൊടുക്കിയതെനന്നാണ് കുടുംബത്തിൻ്റെ ആരോപണം. വോളിബോള്‍ പരിശീലകനായ അംബാജി നായിക് മകളെ ഉപദ്രവിച്ചിരുന്നുവെന്നും ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചെന്നും മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായും പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു.സംഭവത്തില്‍ വിദ്യാർത്ഥിനിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പോ, വീഡിയോ സന്ദേശമോ ഇതുവരെ കണ്ടെത്താനായിട്ടില്ല. പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ കുടുംബത്തോട് നേരിട്ട് വെളിപ്പെടുത്തിയിരുന്നോ എന്നതും വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. മരിക്കുന്നതിന് മുൻപ് പെണ്‍കുട്ടി വോളിബോള്‍ പരിശീലകന്‍റെ മോശം പെരുമാറ്റത്തെക്കുറിച്ച് ചില സുഹൃത്തുക്കളോട് സംസാരിച്ചതായി മൊഴിയുണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ച് വരികയാണെന്നും, അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു.
ഹൈദരാബാദിൽ 19 കാരി ആത്മഹത്യ ചെയ്ത സംഭവം; കോളേജ് വോളിബോൾ കോച്ച് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായി കുടുംബത്തിൻ്റ ആരോപണം


