ഏറ്റുമാനൂരിൽ ബൈക്കിനെ സ്കൂട്ടറിൽ എത്തിയ ആൾ ഓവർടേക്ക് ചെയ്തു; സ്കൂട്ടർ യാത്രക്കാരനായ യുവാവിനെ വഴിയിൽ തടഞ്ഞ് നിർത്തി ആക്രമിച്ച കേസിൽ അതിരമ്പുഴ സ്വദേശി അറസ്റ്റിൽ 

ഏറ്റുമാനൂർ: ബൈക്കിനെ സ്കൂട്ടറിലെത്തിയ യൂവാവ് മറികടന്നതിൻ്റെ വൈരാഗ്യത്തിൽ സ്കൂട്ടർ യാത്രക്കാരനെ ആക്രമിച്ച കേസിൽ അതിരമ്പുഴ സ്വദേശി അറസ്റ്റിൽ. അതിരമ്പുഴ നാല്പാത്തിമല ഭാഗത്ത് കരോട്ടു നാലാങ്കല്‍ വിഷ്ണു പ്രസാദിനെയാണ് (24) ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

Advertisements

ഏറ്റുമാനൂര്‍ സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പെട്ട കുറ്റിയേക്കവല മണ്ണാര്‍കുന്ന് ഭാഗത്ത് വച്ചായിരുന്നു സംഭവം. വിഷ്ണു സഞ്ചരിച്ച ബൈക്കിനെ  സ്കൂട്ടറില്‍ എത്തിയ യുവാവ് ഓവർ ടേക്ക് ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് വാഹനം കുറുകെ വച്ച് തടഞ്ഞു നിര്‍ത്തുകയും ഹെല്‍മെറ്റും താക്കോലും ഉപയോഗിച്ച് മര്‍ദ്ദിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു. പ്രതിയ്ക്കെതിരെ ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍ സ്റ്റേഷനുകളിലായി കേസുകള്‍ നിലവിലുണ്ട്,  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Hot Topics

Related Articles