കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയ്ക്ക് സമീപം കഞ്ചാവ് കച്ചവടം: കഞ്ചാവുമായി അതിരമ്പുഴ സ്വദേശി അറസ്റ്റിൽ 

കോട്ടയം: മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിക്ക് സമീപം കഞ്ചാവ് വില്പന നടത്തിയിരുന്നയാൾ പിടിയിൽ. അതിരമ്പുഴ  കുട്ടിപ്പടി ഭാഗത്ത്‌ പട്ടത്താനം വീട്ടില്‍  ജിജിമോനെ (52)യാണ് ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ ഹൌസ് ഓഫിസർ ടി.ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.  പോലീസ് സംഘത്തിൽ എസ് ഐ ജയപ്രകാശ് എൻ, പ്രൊബേഷൻ എസ് ഐ ജിബീഷ് എം ആർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ,  രഞ്ജിത്ത് ടി.ആർ , സിവിൽ പൊലീസ് ഓഫിസർമാരായ കിഷോർ മോഹൻ , സുനു ഗോപി, ലിബിൻ മാത്യു എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു

Advertisements

Hot Topics

Related Articles