കോട്ടയം മർച്ചന്റ്‌സ് അസോസിയേഷൻ എക്‌സിക്യുട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പ്: എ.കെ.എൻ പണിക്കർ പ്രസിഡന്റ് ; കെ.പി നൗഷാദ് ജനറൽ സെക്രട്ടറി

കോട്ടയം: കോട്ടയം മർച്ചന്റ്‌സ് അസോസിയേഷൻ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേയ്ക്കു നടന്ന തിരഞ്ഞെടുപ്പിൽ എ.കെ.എൻ പണിക്കരെ പ്രസിഡന്റായും, കെ.പി നൗഷാദ് ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിൽ ടി.ഡി ജോസഫ്, എ.കെ.എൻ പണിക്കർ, കെ.പി നൗഷാദ്, സി.എ ജോൺ, എന്നിവർ നേതൃത്വം നൽകിയ പാനലിലെ മുഴുവൻ അംഗങ്ങളും വിജയിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ പ്രസിഡന്റ് എം.കെ തോമസുകുട്ടി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

Advertisements

ഭാരവാഹികൾ: ടി.ഡി ജോസഫ് (രക്ഷാധികാരി), എ.കെ.എൻ പണിക്കർ (പ്രസിഡന്റ്), കെ.പി നൗഷാദ് (ജനറൽ സെക്രട്ടറി), സി.എ ജോൺ (ട്രഷറർ), കെ.പി രാധാകൃഷ്ണൻ, ഗിരീഷ് പി.ബി, തോമസ് കുട്ടി ജേക്കബ് (വൈസ് പ്രസിഡന്റുമാർ), ജോസഫ് കുര്യൻ, അരുൺ മർക്കോസ്, കെ.ഒ അബൂബക്കർ സെക്രട്ടറിമാർ.

Hot Topics

Related Articles