കോട്ടയം നഗരസഭയിൽ കരുത്ത് വർദ്ധിപ്പിക്കാൻ ബിജെപി..! എട്ടിൽ നിന്നും ഇക്കുറി ലക്ഷ്യം ഇരുപത് സീറ്റുകൾ; സ്ഥാനാർത്ഥികളെ ഉറപ്പിച്ച് പ്രചാരണം ശക്തമാക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് നേതാക്കൾ

കോട്ടയം: നഗരസഭയിൽ കരുത്ത് വർദ്ധിപ്പിക്കാൻ ബിജെപി. എട്ടിൽ നിന്നും ഇക്കുറി 20 ൽ സീറ്റ് എണ്ണം എത്തിക്കുകയാണ് ബിജെപി ലക്ഷ്യമിട്ടുന്നത്. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ ചില സീറ്റുകളിൽ സ്വതന്ത്രരെ രംഗത്തിറക്കാനും ബിജെപി ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ തവണ ബിജെപിയ്ക്ക് മൂന്നു മേഖലയിൽ നിന്നും പ്രാതിനിധ്യമുണ്ടായിരുന്നു. പഴയ കോട്ടയം നഗരസഭ, കുമാരനല്ലൂർ, നാട്ടകം പ്രദേശം എന്നിവിടങ്ങളിൽ നിന്നെല്ലാം ബിജെപി നേട്ടമുണ്ടാക്കിയിരുന്നു.

Advertisements

കുമാരനല്ലൂർ പ്രദേശത്തെ അഞ്ചാം വാർഡിൽ നിന്നും വിനു ആർ.മോഹനും, ആറാം വാർഡിൽ നിന്നും വിദ്യ സുജിത്തും, എട്ടാം വാർഡിൽ നിന്നും ടി.ആർ അനിൽകുമാറുമാണ് വിജയിച്ചത്. പഴയ അൻപതാം വാർഡിൽ നിന്നും ടി.എസ് ബിജുവും വിജയിച്ചിരുന്നു. നഗരമധ്യത്തിൽ കളക്ടറേറ്റ് അടക്കം സ്ഥിതി ചെയ്തിരുന്ന പഴയ 19 ആം വാർഡിൽ നിന്നും മുൻ നഗരസഭ അധ്യക്ഷ റീബ വർക്കിയാണ് എൻഡിഎ സ്ഥാനാർത്ഥിയായി വിജയിച്ചത്. നാട്ടകം പ്രദേശത്തു നിന്നും 30 ആം വാർഡിലെ കെ.യു രഘു, 41 ആം വാർഡിലെ കെ.ശങ്കരൻ, 42 ആം വാർഡിലെ എസ്.ജയ എന്നിവരുമാണ് വിജയിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇക്കുറി കൃത്യമായ ആസൂത്രണത്തോടെയാണ് ബിജെപി ജില്ലാ നേതൃത്വവും മണ്ഡലം നേതൃത്വവും സ്ഥാനാർത്ഥി നിർണ്ണയത്തിലേയ്ക്കടക്കം കടന്നിരിക്കുന്നത്. നിലവിലുള്ള എട്ട് സീറ്റുകളും നില നിർത്താനാവുമെന്ന് ആത്മവിശ്വാസത്തിലാണ് ബിജെപി. ഈ സീറ്റുകളോട് ചേർന്നുള്ള ഓരോ സീറ്റുകൾ കൂടി ഇക്കുറി പിടിച്ചെടുക്കാനാവുമെന്നും ഇവർ കരുതുന്നു. നിലവിൽ തങ്ങളുടെ മെമ്പർമാരുള്ള വാർഡുകളിൽ കേന്ദ്ര സർക്കാർ വഴി എത്തിച്ച വികസന പ്രവർത്തനങ്ങൾ സാധാരണക്കാരിലേയ്ക്ക് എത്തിക്കാൻ സാധിച്ചാൽ മറ്റ് രണ്ട് വാർഡുകളുടെ ഫലത്തെ കൂടി ഇത് സ്വാധീനിക്കുമെന്നും ഇത് വഴി 16 സീറ്റുകൾ വരെ ഉറപ്പായും വിജയിക്കാനാവുമെന്നുമാണ് ബിജെപി കണക്ക് കൂട്ടുന്നത്.

കഴിഞ്ഞ തവണ കാര്യമായ ചലനമുണ്ടാക്കാനാവെ പോയ പടിഞ്ഞാറൻ മേഖല, ചിങ്ങവനം, കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ നിന്നും ഓരോ സീറ്റെങ്കിലും വിജയിക്കാൻ സാധിച്ചാൽ 20 സീറ്റ് ഉറപ്പിച്ച് ഭരണത്തിൽ നിർണ്ണായക സ്വാധീനമുണ്ടാക്കാമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ.

Hot Topics

Related Articles