മാങ്ങാനം : ശ്രീ മഹാദേവക്ഷേത്രത്തിലെ മൃത്യുഞ്ജയ ഹോമവും പ്രതിഷ്ഠാദിന മഹോത്സവവും 101 കുടം അഭിഷേകവും 25 മുതൽ നടക്കും. മെയ് 25-ന് രാവിലെ 9 മണി മുതൽ മൃത്യുഞ്ജയ ഹോമവും വൈകുന്നേരം 5 മണി മുതൽ ദക്ഷിണാമൂർത്തി മന്ത്രാർച്ചനയും നടക്കും. തുടർന്ന് മെയ് 26-ന് 101 കുടം അഭിഷേകവും നക്ഷത്ര നാമ കലശവും 24 കലശ പൂജയും നടക്കുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
Advertisements
ഭക്തജനങ്ങൾക്ക് വിവിധ വഴിപാടുകളിൽ പങ്കെടുക്കാനായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മൃത്യുഞ്ജയ ഹോമത്തിന് 250 രൂപയും ദക്ഷിണാമൂർത്തി മന്ത്രാർച്ചനയ്ക്ക് 50 രൂപയും 101 കുടം അഭിഷേകത്തിന് 100 രൂപയും നക്ഷത്ര നാമ കലശത്തിന് 100 രൂപയും 24 കലശ പൂജയ്ക്ക് 500 രൂപയുമാണ് നിരക്ക്. പ്രത്യേക പൂജകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.


