ഉഴവൂർ : ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന ക്യാമ്പിൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ അശ്വിൻ ബിജു പങ്കെടുക്കും. വിവിധ തലങ്ങളിലുള്ള 10 ദശ ദിന ക്യാമ്പുകളിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അശ്വിൻ ബിജുവിനെ തിരഞ്ഞെടുത്ത ത്. കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിൽ നിന്ന് 172 കേഡറ്റുകളാണ്
ജനുവരി ഒന്നു മുതൽ 29 വരെ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ഡേ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
പാലാ മുരിക്കുംപുഴ സ്വദേശികളായ മടുക്കാങ്കൽ വീട്ടിൽ ബിജു എം കെ യുടെയും സരിത ബിജുവിന്റെയും മകനായ അശ്വിൻ ബിജു മൂന്നാം വർഷ ബി എ എക്കണോമിക്സ് വിദ്യാർഥി ആണ്. അശ്വിൻ ബിജുവിനെ 17 കേരള ബറ്റാലിയൻ ഒഫീഷ്യേറ്റിംഗ് കമാൻഡിങ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ സതീഷ് കുമാർ വി., ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് മാനേജർ ഫാദർ അബ്രഹാം പറമ്പേട്ട്, പ്രിൻസിപ്പൽ ഡോക്ടർ സിൻസി ജോസഫ്, വൈസ് പ്രിൻസിപ്പൽ തോമസ് കെ സി, എൻസിസി ഓഫീസർ ക്യാപ്റ്റൻ ജെയ്സ് കുര്യൻ എന്നിവർ അഭിനന്ദിച്ചു.


