നന്നായി ഇരുന്ന കൊച്ച് പാക്ക് പോലെയായി’; പ്രിയങ്ക നായറിനോട് ആനി പറഞ്ഞ കമന്റ് വിവാദമായി, സോഷ്യൽ മീഡിയയിലെ പൊട്ടിത്തെറിയോടെ ആനീസ് കിച്ചണിലെ സംഭാഷണം വീണ്ടും വൈറൽ

ന്യൂസ് ഡെസ്ക്: പ്രശസ്ത നടിയും സംവിധായകൻ ഷാജി കൈലാസിന്റെ ഭാര്യയുമായ ആനി വീണ്ടും സോഷ്യൽ മീഡിയ വിവാദത്തിൽ. അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കുക്കറി ചാറ്റ് ഷോയായ ‘ആനീസ് കിച്ചൺ’ എന്ന പരിപാടിക്കിടെ നടി പ്രിയങ്ക നായർക്കെതിരെ നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.നടിയും അവതാരകയുമായ ആനി, പരിപാടിയിലേക്ക് അതിഥിയായി എത്തിയ പ്രിയങ്ക നായറിനെ സ്വാഗതം ചെയ്യുന്നതിനിടെ നടത്തിയ പരാമർശങ്ങൾ ബോഡി ഷെയിമിങ്ങായി മാറിയെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.

Advertisements

ശരീരഭാരം കുറച്ചും പുതിയ ഹെയർസ്റ്റൈലും ഉൾപ്പെടുന്ന വലിയ മേക്കോവറുമായാണ് പ്രിയങ്ക ഷോയിലേക്ക് എത്തിയത്. ഇതിനെക്കുറിച്ച് പ്രതികരിക്കവെയാണ് ആനി, “ഒത്തിരി അങ്ങ് മാറ്റമാണല്ലോ”, “നന്നായി ഇരുന്ന കൊച്ച് പാക്ക് പോലെയായി” എന്നിങ്ങനെ സംസാരിച്ചത്.പ്രിയങ്കയുടെ പുതിയ ലുക്ക് ഒരു സിനിമാ കഥാപാത്രത്തിനായി നടത്തിയ ട്രാൻസ്ഫോർമേഷനാണെന്നും, കഴിഞ്ഞ ഒരു വർഷമായി അതിനായി തയ്യാറെടുത്തിരുന്നുവെന്നും പ്രിയങ്ക മറുപടി നൽകിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ ആനി നടത്തിയ ചോദ്യങ്ങളും പരാമർശങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറുകയായിരുന്നു.വീഡിയോ ക്ലിപ്പ് വൈറലായതോടെ ആനിക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ത്രീകളുടെ ശരീരത്തെക്കുറിച്ചും വ്യക്തിപരമായ തെരഞ്ഞെടുപ്പുകളെക്കുറിച്ചും ഇത്തരത്തിൽ അഭിപ്രായപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കളും. “കുലസ്ത്രീ ചമയൽ”, “അമ്മായിത്തം”, “കാലത്തിനൊപ്പം മാറാത്ത ചിന്ത” തുടങ്ങിയ വാക്കുകളാണ് കമന്റ് ബോക്സുകളിൽ നിറയുന്നത്.ഇതാദ്യമായല്ല ആനിയുടെ ഭാഗത്ത് നിന്നും ഇത്തരം രാഷ്ട്രീയമായി അസംവേദനപരമായ (politically incorrect) പരാമർശങ്ങൾ ഉയരുന്നത്. മുൻപ് നടി നവ്യ നായർ ഷോയിലേക്ക് എത്തിയപ്പോൾ പാചകം അറിയില്ലെന്ന കാരണത്താൽ പരിഹസിച്ചതിനും ആനി വിമർശനങ്ങൾ നേരിട്ടിരുന്നു.

1993ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘അമ്മയാണെ സത്യം’ എന്ന ചിത്രത്തിലൂടെയാണ് ആനി അഭിനയ രംഗത്തെത്തിയത്. ഏകദേശം മൂന്ന് വർഷത്തിനുള്ളിൽ പതിനാറോളം സിനിമകളിൽ അഭിനയിച്ച താരം, സംവിധായകൻ ഷാജി കൈലാസുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടുനിന്നു. നിലവിൽ കുടുംബിനിയായ ആനി, മിനിസ്ക്രീൻ ഷോകളിലൂടെ സജീവമാണ്.അതേസമയം, ‘കിച്ചാമണി എംബിഎ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ പ്രിയങ്ക നായർ, മലയാളത്തിനൊപ്പം തമിഴ്, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. നാല്പതുകാരിയായ നടി ഇപ്പോഴും സിനിമയിൽ സജീവമാണ്.

Hot Topics

Related Articles