ചെങ്കോട്ട സ്‌ഫോടനം;ഭാവിയിൽ ഇനി ഇത്തരമൊരു ആക്രമണം ചിന്തിക്കാൻ പോലും അവർ ധൈര്യപ്പെടരുത്;സ്‌ഫോടനത്തിന് പിന്നിലുള്ളവർക്ക് കടുത്ത ശിക്ഷ നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി:ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ഭാവിയിൽ ഇതുപോലൊരു ആക്രമണം നടത്താൻ ചിന്തിക്കാൻ പോലും ആരും ധൈര്യപ്പെടാത്തവിധം രാജ്യം തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ബോറിയവിയിലെ ശ്രീ മോതിഭായ് ആർ. ചൗധരി സാഗർ സൈനിക് സ്കൂളിന്റെയും സാഗർ ജൈവ പ്ലാന്റിന്റെയും ഉദ്ഘാടനം വിഡിയോ കോൺഫറൻസ് മുഖേന നിർവഹിച്ചുകൊണ്ടാണ് അമിത് ഷാ പ്രതികരിച്ചത്.

Advertisements

‘ഈ ഭീരുത്വം നിറഞ്ഞ പ്രവൃത്തിക്ക് പിന്നിലുള്ളവരെയും, ഇതിൽ നേരിട്ട് പങ്കാളികളായവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ നൽകും. ഇന്ത്യാ സർക്കാർയും ആഭ്യന്തര മന്ത്രാലയവും അതിനായി പ്രതിജ്ഞാബദ്ധരാണ്. ഡൽഹി ഭീകരാക്രമണത്തിലെ കുറ്റവാളികൾക്ക് നൽകുന്ന തിരിച്ചടി, നമ്മുടെ രാജ്യത്ത് ആരും ഇത്തരം ആക്രമണം നടത്താൻ ഒരിക്കലും ധൈര്യപ്പെടരുത് എന്ന സന്ദേശം ലോകത്തേക്ക് നൽകും,’ അമിത് ഷാ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ഡൽഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഡിസംബർ ഒന്നിന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ വിഷയത്തെക്കുറിച്ച് ചർച്ച വേണമെന്നും പാർട്ടിയുടെ നിലപാടാണ്.പഹൽഗാം ആക്രമണത്തിന് പിന്നാലെ, ഇന്ത്യയിലെ ഏത് ഭീകരാക്രമണത്തെയും ‘യുദ്ധപ്രവൃത്തി’യായി കണക്കാക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് പുതിയ സാഹചര്യത്തിലും നിലനിൽക്കുമോ എന്ന ചോദ്യവും കോൺഗ്രസ് ഉന്നയിച്ചു.

Hot Topics

Related Articles