ഡിസംബറിലും സോപ്പ് ഉപയോഗിച്ച് കുളിക്കുമോ? എങ്കില്‍ ശ്രദ്ധിക്കുക; തണുപ്പുകാലത്ത് ചര്‍മ്മം സംരക്ഷിക്കാന്‍ നിര്‍ദ്ദേശങ്ങള്‍

ഹെൽത്ത്‌ ഡെസ്ക്:തണുപ്പുകാലത്ത് വരണ്ടതും ഉണങ്ങി വിണ്ടുകീറിയതുമായ ചര്‍മ്മം പലരെയും അലട്ടുന്ന ഒരു സാധാരണ പ്രശ്‌നമാണ്. ശരിയായ ചര്‍മ്മസംരക്ഷണം ഇല്ലെങ്കില്‍ ഈ പ്രശ്‌നം കൂടുതല്‍ ഗുരുതരമാകാം. അതിനാല്‍ തണുപ്പ് കാലത്ത് ചര്‍മ്മത്തെ എങ്ങനെ സംരക്ഷിക്കാം എന്നത് ഏറെ പ്രധാനമാണ്.കുളിക്കുമ്പോള്‍ ചൂടുവെള്ളം ഒഴിവാക്കി ഇളംചൂടുവെള്ളം ഉപയോഗിക്കുകയാണ് ഉചിതം. സോപ്പ് ഉപയോഗിക്കുന്നതിന് പകരം ക്ലന്‍സിംഗ് ലോഷന്‍ ഉപയോഗിക്കുന്നതാണ് നല്ലത്. പെട്ടെന്ന് കുളിച്ച് വരുന്നതും ഗുണകരമാണ്. ദിവസത്തില്‍ രണ്ടുതവണ കുളിക്കുന്നവര്‍ ഒരു നേരം മാത്രമേ സോപ്പ് ഉപയോഗിക്കാവൂ.എണ്ണ തേച്ച് കുളിക്കുന്നവര്‍ അത് സോപ്പ് ഉപയോഗിച്ച് കഴുകി കളഞ്ഞാല്‍ എണ്ണ പുരട്ടിയതിന്റെ ഉദ്ദേശിച്ച ഫലം ലഭിക്കില്ല. പയര്‍പൊടി, ചകിരി, ഇഞ്ച തുടങ്ങിയ കരകരപ്പുണ്ടാക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ചര്‍മ്മം സ്വാഭാവികമായി വരണ്ടിരിക്കുന്നതിനാല്‍ ഇത്തരത്തിലുള്ള വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ഘര്‍ഷണത്തിലൂടെ തൊലിയില്‍ കീറലുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

Advertisements

കുളി കഴിഞ്ഞ് നനഞ്ഞ തോര്‍ത്ത് കൊണ്ട് ഒപ്പിയതിന് ശേഷം ഹൈലറോണിക് ആസിഡ് , സെറമൈഡ്സ്,വൈറ്റമിൻ ഇ എന്നിവ അടങ്ങിയ മോയ്‌സ്ചറൈസിംഗ് ലോഷന്‍ പുരട്ടുന്നത് ഉത്തമമാണ്.തണുപ്പ് കാലത്ത് മുഖ ചര്‍മ്മത്തിനും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. (Salicylic acid, Glycolic acid) എന്നിവ അടങ്ങിയ ഫേസ് വാഷുകള്‍ ഒഴിവാക്കി ((/Mandelic acid, Oat meal extract) തുടങ്ങിയ മൃദുവായ ഘടകങ്ങള്‍ ഉള്ള ക്ലെന്‍സറുകള്‍ ഉപയോഗിക്കാം. മുഖം കഴുകിയ ശേഷം നനഞ്ഞ തോര്‍ത്ത് കൊണ്ട് ഒപ്പി മോയ്‌സ്ചറൈസര്‍ പുരട്ടണം. മുഖക്കുരു ഉള്ളവര്‍ (non-comedogenic) ആയ ക്രീം അല്ലെങ്കില്‍ (water-based) ക്രീം തിരഞ്ഞെടുക്കണം. (Gel type cream) തണുപ്പ് കാലത്ത് ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കാം.സൂര്യപ്രകാശം കുറവായാലും സണ്‍സ്‌ക്രീന്‍ നിര്‍ബന്ധമായും ഉപയോഗിക്കണം. വെയിലത്ത് പോകുന്നവര്‍ക്കും കൂടുതല്‍ വിയര്‍ക്കുന്നവര്‍ക്കും 2–3 മണിക്കൂര്‍ ഇടവേളയില്‍ വീണ്ടും സണ്‍സ്‌ക്രീന്‍ പുരട്ടണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

(Skin aging) കുറയ്ക്കുന്ന റെറ്റിനോയിക് ആസിഡ് അടങ്ങിയ ലേപനങ്ങളുടെ ഉപയോഗം തണുപ്പ് കാലത്ത് കുറയ്ക്കുകയോ കുറഞ്ഞ (Potency) ഉള്ള മരുന്നുകളിലേക്ക് മാറുകയോ ചെയ്യുന്നതാണ് ഉചിതം.ചുണ്ടുകള്‍ക്കും ഈ കാലത്ത് പ്രത്യേക പരിചരണം ആവശ്യമാണ്. ഏത് ആഹാരം കഴിച്ചാലും വായ കഴുകുകയും, നനവോടെ തന്നെ (lip balm) പുരട്ടുകയും വേണം. ചുണ്ട് ഉണങ്ങിയാല്‍ അത് നനയ്ക്കുകയോ ഉണങ്ങിയ തൊലി വലിച്ചെടുക്കുകയോ ചെയ്യരുത്. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതും (lip balm) ഉപയോഗിക്കുന്നതും സഹായകരമാണ്.കൈകാലുകള്‍ നനയുമ്പോഴൊക്കെ ക്രീം പുരട്ടണം. ദീര്‍ഘനേരം വെള്ളവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവര്‍ പ്രൊട്ടക്ടീവ് ഗ്ലൗസ് ധരിക്കണം. നഖങ്ങള്‍ കൃത്യമായി വെട്ടിവയ്ക്കുന്നതും ആവശ്യമാണ്.തണുപ്പ് കാലത്ത് ചിലര്‍ക്ക് തലയില്‍ വരള്‍ച്ച മൂലം പൊടിപോലുള്ള താരന്‍ കാണപ്പെടാം.

ഇത് സാധാരണയായി രോഗമല്ല. എന്നാല്‍ ചൊറിച്ചില്‍, കുരുക്കള്‍, ചുവന്ന കട്ടിയായ പാടുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ത്വക്ക് രോഗ വിദഗ്ദ്ധനെ സമീപിക്കണം.(Coconut oil) / വെളിച്ചെണ്ണ ഒരു നല്ല മോയ്‌സ്ചറൈസറും ആന്റിഫംഗലും ആണെങ്കിലും എല്ലാവര്‍ക്കും ഇത് അനുയോജ്യമാകണമെന്നില്ല. വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ ചൊറിച്ചിലോ താരനോ കുരുക്കളോ ഉണ്ടാകുന്നവര്‍ അത് ഒഴിവാക്കണം. എണ്ണ പുരട്ടുന്നവര്‍ രാത്രി മുഴുവന്‍ തലയില്‍ വയ്ക്കാതെ (mild )ഷാംപൂ ഉപയോഗിച്ച് കഴുകി കളയണം. കണ്ടീഷണര്‍ മുടിയുടെ അറ്റത്ത് മാത്രം പുരട്ടുന്നത് മതി.ആരോഗ്യകരമായ ചര്‍മ്മത്തിനും മുടിക്കും വെള്ളം ധാരാളം കുടിക്കണം. ഇലക്കറികള്‍, പച്ചക്കറികള്‍, നട്ട്‌സ് എന്നിവ ഉള്‍പ്പെട്ട ഭക്ഷണം ശീലമാക്കണം. മീന്‍, മുട്ട, ഇറച്ചി എന്നിവ മിതമായി ഉപയോഗിക്കണം. ചൊറിച്ചില്‍ അധികരിക്കുകയോ ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടുകയോ ചെയ്താല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചികിത്സ തേടേണ്ടതാണ്.

Hot Topics

Related Articles