ക്യാൻസറിന്റെ യഥാർത്ഥ കാരണം കണ്ടുപിടിച്ചെന്ന് ശാസ്ത്രലോകം; ഡി‌എൻ‌എയിലെ മാറ്റങ്ങളാണ് പ്രധാന ഘടകമെന്ന് പഠനം

ലോകത്ത് വർഷംതോറും ഏകദേശം 1.4 കോടി പേർ ക്യാൻസർ ബാധിതരാകുകയും ഇതിൽ പകുതിയിലധികം പേർ ജീവൻ നഷ്ടപ്പെടുത്തുകയും ചെയ്യുന്ന പശ്ചാതലത്തിൽ ക്യാൻസർ രൂപപ്പെടുന്നതിന്റെ യഥാർത്ഥ കാരണം കണ്ടെത്തിയതായി ശാസ്ത്രലോകം വ്യക്തമാക്കുന്നു.ഇതുവരെ മദ്യം, പുകയില, തെറ്റായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതികൾ, അമിത സമ്മർദ്ദം എന്നിവയാണ് ക്യാൻസറിന് പ്രധാന കാരണം എന്നു കരുതുന്ന സാഹചര്യം നിലനിന്നിരുന്നു. എന്നാല്‍, ഏറ്റവും പുതിയ ശാസ്ത്രീയ വിശകലനങ്ങൾ ഇത് മാറ്റിമറിക്കുന്ന കണ്ടെത്തലുകളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.

Advertisements

ഡി‌എൻ‌എയിലെ മാറ്റങ്ങളാണ് പ്രധാന കാരണം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രമുഖ ശാസ്ത്ര വാരികയായ ജേർണൽ സയൻസ് പ്രസിദ്ധീകരിച്ച പഠനം പ്രകാരം, ക്യാൻസർ ഉണ്ടാകുന്നതിന് പിന്നിലെ മുഖ്യ കാരണം മനുഷ്യന്റെ ഡി‌എൻ‌എയിൽ സംഭവിക്കുന്ന മാറ്റങ്ങളാണ്.ലോകത്തെ 69 രാജ്യങ്ങളിലായി ശേഖരിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ.

പഠനനിരീക്ഷണങ്ങളിൽ നിന്നും ലഭിച്ച പ്രധാന കണ്ടെത്തലുകൾ:

66% -ഡി‌എൻ‌എയിൽ സ്വാഭാവികമായി സംഭവിക്കുന്ന മാറ്റങ്ങൾ മൂലം ക്യാൻസർ രൂപപ്പെടുന്നു

32% – പുകവലി, മദ്യം, തെറ്റായ ജീവിതശൈലി തുടങ്ങിയ കാരണങ്ങൾ

29% – പരിസ്ഥിതി മലിനീകരണം

5% – പാരമ്പര്യം

ജോൺസൺ ഹോപ്കിൻസ് സർവകലാശാലയിലെ ശാസ്ത്രജ്ഞരായ ക്രിസ്ത്യൻ തോമസെറ്റിയും ഡോ. ബെർട്ട് വോഗൽസ്റ്റെൻയും ചേർന്നാണ് ഈ പഠനത്തിന് നേതൃത്വം നൽകിയത്.

ഭക്ഷണരീതികൾക്കും പ്രധാന പങ്ക്

അനാരോഗ്യകരമായ ഭക്ഷണശൈലികൾ ഡി‌എൻ‌എയിൽ മാറ്റങ്ങൾ വരുത്തി കോശങ്ങളുടെ അനിയന്ത്രിത വളർച്ചയ്ക്ക് കാരണമാകുന്നതായും പഠനം വ്യക്തമാക്കുന്നു. ഈ മാറ്റങ്ങളാണ് പിന്നീട് ക്യാൻസറായി മാറുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.ശാസ്ത്രലോകത്തെ ദീർഘകാല സംശയങ്ങൾക്ക് ഇങ്ങനെ വ്യക്തമായ ഉത്തരവുമായി എത്തിയ പുതിയ പഠനം ക്യാൻസർ പ്രതിരോധ തന്ത്രങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

Hot Topics

Related Articles