തൊഴിൽ അനിശ്ചിതത്വം ജെൻ സിയെ മാറ്റുന്നു; പുതിയ പ്രവണതയുമായി ഡബിള്‍ മേജർ പഠനത്തിലേക്ക് മുന്നേറുന്നു

ന്യൂസ് ഡെസ്‌ക് :ജെൻ സിയുടെ താല്പര്യങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകാറുണ്ട്. എന്നാൽ ഇപ്പോഴിതാ ശ്രദ്ധനേടുന്നത് ഇക്കൂട്ടരുടെ മാറുന്ന പഠന പഠനരീതിയെക്കുറിച്ചാണ്. സാധാരണയായി പിന്തുടർന്ന് വരുന്ന സിംഗിള്‍ മേജർ പഠന രീതിയ്ക്ക് പകരം ഡബിള്‍ മേജർ ആണ് ജെൻ സി പഠിയ്ക്കാനായി തിരഞ്ഞെടുക്കുന്നതും മുൻഗണന നൽകുന്നതും.

Advertisements

അമേരിക്കയിൽ പുറത്തുവന്ന പുതിയ കണക്കുകൾ പ്രകാരം ജെൻ സിയുടെ പഠനരീതിയിൽ വലിയ മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാകുന്നു. തൊഴിൽ സുരക്ഷ കുറയുന്നതും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊഴിൽ മേഖലയിൽ സ്വാധീനം ചെലുത്തിത്തുടങ്ങുന്നതുമാണ് അമേരിക്കയിലെ ജെൻ സി വിദ്യാർത്ഥികളെ ഡബ്ള്‍ മേജർ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തങ്ങളുടെ ഭാവി സുരക്ഷിതമാക്കാനായാണ് ഈ മാറ്റം. ഒരേ സമയം രണ്ട് പ്രധാന വിഷയങ്ങളില്‍ (Double Major) ബിരുദം നേടുന്ന പ്രവണത അക്കാദമിക് അംബീഷൻ എന്നതിലുപരി ഭാവി സുരക്ഷിതമാക്കി തീർക്കാനുള്ള മാർഗ്ഗമായി മാറിയിരിക്കുകയാണ്. പലരും ഡബിള്‍ മേജറിനായി തിരഞ്ഞെടുക്കുന്നത് കമ്ബ്യൂട്ടർ സയൻസ്, ഡാറ്റാ സയൻസ് പോലുള്ള ജോലി സാധ്യത കൂടുതലുള്ള സാങ്കേതിക വിഷയങ്ങളാണ്.

Hot Topics

Related Articles