ദർശനയിൽ പുസ്തക പാരായണ യജ്ഞം മൂന്നാം ദിവസത്തിൽ ;ദർശന സാംസ്‌കാരിക കേന്ദ്രവും ബി സി എം കോളേജ് വിദ്യാർത്ഥികളും ഫിൽകോസും ചേർന്ന് നടത്തുന്ന ഗാന്ധിജിയുടെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ പുസ്തക പാരായണം തുടരുന്നു

കോട്ടയം: മഹാത്മാ ഗാന്ധിയുടെ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എന്ന ആത്മകഥയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് ദർശന സാംസ്‌കാരിക കേന്ദ്രത്തിൽ നടക്കുന്ന പുസ്തക പാരായണ യജ്ഞം മൂന്നാം ദിനത്തിലേക്ക്. ഇന്ന് (വ്യാഴം) നടന്ന ചടങ്ങിൽ പുസ്തകത്തിന്റെ മൂന്നാം ഭാഗമാണ് പാരായണം ചെയ്തത്.ബി.സി.എം കോളേജിലെ വിദ്യാർത്ഥികളും,ഫിലിം &ഓഡിയോ വിഷ്വൽ കൾച്ചറൽ സൊസൈറ്റി (ഫിൽക്കോസ് )അംഗങ്ങളും ചേർന്നാണ് ഇന്നത്തെ വായനയ്ക്ക് നേതൃത്വം നൽകിയത്.

Advertisements

ദർശന ഡയറക്ടർ ഫാദർ എമിൽ പുള്ളിക്കാട്ടിൽ, ഫിൽകോസ് പ്രസിഡന്റ്‌ ജോയി തോമസ്, സെക്രട്ടറി പികെ ആനന്ദക്കുട്ടൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ എം ബി സുകുമാരൻ നായർ, ബൈജു എസ് ബസന്ത്, സാജൻ അച്ചൻ കുഞ്ഞ്, സജൻ ഗോപാലൻ, മംഗള തമ്പാൻ,ഫ്ലോറി മാത്യു, ഗോപാലകൃഷ്ണ പണിക്കർ, ജിജോ വി എബ്രഹാം, ജേക്കബ് പണിക്കർ, എന്നിവർ പ്രസംഗിച്ചു.രാവിലെ 10 മുതൽ 12 വരെ നടന്ന പരിപാടിയിൽ ഗാന്ധിയൻ ദർശനങ്ങളെക്കുറിച്ചുള്ള ചർച്ചകളും നടന്നു. നവംബർ 29 വരെ ദർശനയിൽ പാരായണം തുടരും.

Hot Topics

Related Articles