തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം ഇന്ന് ആരംഭിച്ചു;പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 21 വരെ

തിരുവനന്തപുരം :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രധാന ഘട്ടമായ നാമനിർദേശ പത്രിക സമർപ്പണം ഇന്ന് (വിജ്ഞാപനം പുറത്തിറങ്ങുന്ന ദിവസം) തുടങ്ങുന്നു. രാവിലെ 11 മുതൽ വൈകീട്ട് 3 വരെ പത്രിക സമർപ്പിക്കാം. ഞായറാഴ്ച ഒഴികെ ഏഴ് ദിവസത്തേക്ക് പത്രിക നൽകാം. ഈ മാസം 21 നാണ് പത്രിക സമർപ്പണത്തിന്റെ അവസാന ദിവസം, അന്നും വൈകീട്ട് 3 വരെ പത്രിക നൽകാവുന്നതാണ്.നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന 22-ാം തീയതിയും, പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 24-നും ആയിരിക്കും.

Advertisements

2020 ലെ തിരഞ്ഞെടുപ്പിൽ 1,16,969 പേർ പത്രിക നൽകിയതിൽ 74,835 സ്ഥാനാർത്ഥികൾ മാത്രമായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക.ഡിസംബർ 9 തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം.ഡിസംബർ 11 തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.ഡിസംബർ 13-ന് വോട്ടെണ്ണൽ നടക്കും.ആകെ 1200 തദ്ദേശ സ്ഥാപനങ്ങളിൽ 1199 സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മട്ടന്നൂരിൽ തിരഞ്ഞെടുപ്പ് പിന്നീട് നടത്തും.സംസ്ഥാനത്ത് 33,746 പോളിംഗ് സ്റ്റേഷനുകളും, 23,576 വാർഡുകളും ഉണ്ട്.ആകെ വോട്ടർമാർ 2,84,30,761 പേരാണ്. ഇതിൽ 2,841 പ്രവാസി വോട്ടർമാരും ഉൾപ്പെടുന്നു.12,035 സംവരണ വാർഡുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്.

Hot Topics

Related Articles