ഒറ്റ ദിവസത്തെ പ്രണയകഥ പ്രേക്ഷകരുടെ ഹൃദയം തൊടുന്നു; ‘ഇത്തിരി നേരം’ മികച്ച അഭിപ്രായങ്ങളോടെ മുന്നേറുന്നു

കൊച്ചി :റോഷൻ മാത്യുവും സെറിൻ ശിഹാബും പ്രധാന വേഷങ്ങളിൽ എത്തിയ ‘ഇത്തിരി നേരം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ഈ ചിത്രം, ഒരു ദിവസത്തെ പ്രണയകഥ പറയുന്ന എമോഷണൽ ഡ്രാമയായി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിരിക്കുകയാണ്.ബ്രേക്ക് അപ്പിന് ശേഷം വീണ്ടും കണ്ടുമുട്ടുന്ന രണ്ട് വ്യക്തികളുടെയും അവരുടെ മനോഭാവങ്ങളുടെയും യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. റോഷൻ മാത്യുവിന്റെയും സെറിൻ ശിഹാബിന്റെയും പ്രകടനം പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ചിരിക്കുകയാണ്.ഇതിനിടെ ചിത്രത്തിലെ പുതിയ ഗാനം ‘മധുരമൂറുന്ന’ പുറത്തിറങ്ങിയിരിക്കുകയാണ്.

Advertisements

ബേസിൽ സിജെ സംഗീതം ഒരുക്കിയ ഈ പാട്ട് പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിശാഖ് ശക്തിയാണ്. നന്ദു, ആനന്ദ് മന്മഥൻ, ജിയോ ബേബി, കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു ആർ.എസ്., അമൽ കൃഷ്ണ, അഖിലേഷ് ജി.കെ., ശ്രീനേഷ് പൈ, ഷെരീഫ് തമ്ബാനൂർ, മൈത്രേയൻ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.മാൻകൈൻഡ് സിനിമാസ്, ഐൻസ്റ്റീൻ മീഡിയ, സിമ്മെട്രി സിനിമാസ് ബാനറുകളിൽ ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, ഐൻസ്റ്റീൻ സാക്ക് പോൾ, സജിൻ എസ്. രാജ്, വിഷ്ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിത്രത്തിന്റെ ഛായാഗ്രഹണം രാകേഷ് ധരൻ, എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്, മ്യൂസിക്കും ലിറിക്‌സും ബേസിൽ സിജെ, സൗണ്ട് ഡിസൈൻ സന്ദീപ് കുറിശ്ശേരി, സൗണ്ട് മിക്സിങ് സന്ദീപ് ശ്രീധരൻ, പ്രൊഡക്ഷൻ ഡിസൈൻ മഹേഷ് ശ്രീധർ, വേഷരൂപകല്പന ഫെമിന ജബ്ബാർ, മേക്കപ്പ് രതീഷ് പുല്‍പ്പള്ളി, വി.എഫ്.എക്‌സ് സുമേഷ് ശിവൻ, കളറിസ്റ്റ് ശ്രീധർ വി (ഡി ക്ലൗഡ്), ടൈറ്റിൽ ഡിസൈൻ സർക്കാസനം, പബ്ലിസിറ്റി ഡിസൈൻ ആന്റണി സ്റ്റീഫൻ എന്നിവരാണ് ചലച്ചിത്രത്തിന്റെ പ്രധാന സാങ്കേതിക സംഘാംഗങ്ങൾ.വിതരണം ശ്രീപ്രിയ കംബൈൻസ് മുഖാന്തിരം ഐസ്‌കേറ്റിംഗ് ഇൻ ടോപിക്സ് വഴിയാണ്. ട്രെയിലർ എഡിറ്റിങ് അപ്പു എൻ ഭട്ടതിരി. പി.ആർ.ഒ. മഞ്ജു ഗോപിനാഥ്. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

Hot Topics

Related Articles