ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം; പിവി അൻവറിനെ സ്വാഗതം ചെയ്ത് ഫ്ലക്സ് ബോർഡുകൾ;മന്ത്രി മുഹമ്മദ്‌ റിയാസിന് വെല്ലുവിളിയാകുമെന്ന ചർച്ച ചൂടുപിടിക്കുന്നു

ബേപ്പൂർ: പി വി അൻവർ ബേപ്പൂരിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇടയാക്കി ബേപ്പൂരിൽ വിവിധയിടങ്ങളിൽ അദ്ദേഹത്തെ സ്വാഗതം ചെയ്ത് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ‘ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം’ എന്ന സന്ദേശവുമായാണ് ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നത്.ഞായറാഴ്ച രാത്രി ബേപ്പൂർ പോർട്ട് പ്രദേശത്തും ബസ് സ്റ്റാൻഡ് പരിസരങ്ങളിലും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടതാണ് ശ്രദ്ധേയമായത്. എന്നാൽ, ചില ഫ്ലക്സുകൾ പിന്നീട് നശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കാലത്ത് മുഹമ്മദ് റിയാസിനെതിരെ ബേപ്പൂരിൽ മത്സരിക്കുമെന്ന് പി.വി. അൻവർ വെല്ലുവിളിച്ചിരുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ ഫ്ലക്സ് ബോർഡുകൾ രാഷ്ട്രീയമായി വലിയ പ്രാധാന്യം നേടുന്നത്.

Advertisements

അതേസമയം, ഇന്നലെ പി.വി. അൻവറിനെ യുഡിഎഫിന്റെ അസോസിയേറ്റ് അംഗമായി പ്രഖ്യാപിച്ചതോടെ ബേപ്പൂരിൽ ഉൾപ്പെടെ സംസ്ഥാനത്ത് രാഷ്ട്രീയ ചർച്ചകൾ കൂടുതൽ ശക്തിയാർജിച്ചു.ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ എൽഡിഎഫിന്റെ വോട്ടുകളിൽ വിള്ളൽ ഉണ്ടായിരുന്നുവെന്ന വിലയിരുത്തലും അൻവറിന്റെ സ്ഥാനാർഥിത്വ സാധ്യതകൾക്ക് കരുത്ത് പകരുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഇതോടെ ബേപ്പൂരിൽ അൻവർ മത്സരരംഗത്ത് എത്തുമോ എന്ന ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.

Hot Topics

Related Articles