അവസരസേവകരുടെ അഭയകേന്ദ്രമാകരുത് യുഡിഎഫ്:മുന്നണിയിൽ അച്ചടക്കം വേണം;യുഡിഎഫ് വഴിയമ്പലമല്ല; അൻവർ കൂടുതൽ സംയമനവും മാന്യതയും പാലിക്കണം-മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം:യുഡിഎഫ് വഴിയമ്പലമല്ലെന്നും, മുന്നണി വിപുലീകരണത്തിന്റെ പേരിൽ അവസരസേവകരുടെ അവസാനത്തെ അഭയകേന്ദ്രമായി ഐക്യജനാധിപത്യ മുന്നണി മാറുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുന്നണിയിലെത്തുന്നവർ യുഡിഎഫിന്റെ നയങ്ങളും പരിപാടികളും നിലപാടുകളും പൂർണ്ണമായും അംഗീകരിക്കുന്നവരാകണമെന്നും അദ്ദേഹം പറഞ്ഞു.കെ. കരുണാകരൻ അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. പി.വി. അൻവർ എംഎൽഎയെ പരാമർശിച്ച് അദ്ദേഹം കടുത്ത വിമർശനവും ഉന്നയിച്ചു.

Advertisements

യുഡിഎഫിലേക്കുള്ള പ്രവേശനത്തിൽ പി.വി. അൻവർ കൂടുതൽ സംയമനവും അനുസരണയും മാന്യതയും പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു. മുന്നണിയിൽ അച്ചടക്കം അനിവാര്യമാണെന്നും, പരസ്യപ്രസ്താവനകൾ ഗുണകരമല്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.എല്ലാവർക്കും എംഎൽഎ സ്ഥാനം വേണമെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ പ്രയാസമുണ്ടെന്നും, മുന്നണി വിപുലീകരണത്തെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും ആരംഭ ഘട്ടത്തിലേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഘടകകക്ഷികളുമായി വിശദമായ ആലോചനകൾ നടത്തിയ ശേഷമേ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയുള്ളുവെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.അതേസമയം, പി.വി. അൻവറിനോട് തനിക്ക് വ്യക്തിപരമായ വൈരാഗ്യമില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അൻവറിന്റെ പിതാവിനെ തനിക്ക് വ്യക്തിപരമായി അറിയാമെന്നും, തുടക്കത്തിൽ മലപ്പുറം ജില്ലയിൽ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങളിലൂടെ വളർന്നുവന്ന ആളാണ് പി.വി. അൻവർ എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് വഴിയമ്പലമായി ആരും കാണേണ്ടതില്ലെന്നും, മുന്നണിയുടെ അച്ചടക്കവും രാഷ്ട്രീയ മാന്യതയും സംരക്ഷിക്കപ്പെടണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവർത്തിച്ചു.

Hot Topics

Related Articles