മമ്മൂട്ടിയുടെ ലെഗസിയെ തോൽപ്പിക്കാമോ? അച്ഛന്റെ കളിയാക്കലിനെക്കുറിച്ച് ദുല്‍ഖർ

ന്യൂസ് ഡെസ്ക്: കരിയറിലേക്ക് കടന്നുവരാൻ ആദ്യകാലത്ത് തന്നെ വലിയ ഭയമായിരുന്നുവെന്ന് നടൻ ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ ലെഗസിയോട് നീതി പുലർത്താൻ കഴിയുമോ എന്ന ആശങ്കയാണ് ഏറ്റവും കൂടുതൽ അലട്ടിയിരുന്നതെന്ന് അദ്ദേഹം പറയുന്നു. തന്റെ പുതിയ ചിത്രമായ കാന്തയുടെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു ദുല്‍ഖർ മനസ് തുറന്നത്.ആദ്യത്തിൽ സിനിമ തന്റെ ഒരു ഓപ്ഷനല്ലായിരുന്നുവെന്ന് ദുല്‍ഖർ പറയുന്നു.“ഞാൻ സ്കൂളിലായിരുന്ന കാലത്ത് മലയാള സിനിമയിൽ രണ്ടാം തലമുറ താരങ്ങൾ ഉണ്ടായിരുന്നില്ല. ശ്രമം നടത്തിയ ചിലരെ കണ്ടിട്ടുണ്ട്, പക്ഷേ അവർക്ക് വിജയം കൈവരിക്കാനായില്ല. അതിനാൽ ഇത് എനിക്ക് സാധ്യമായൊരു വഴിയോ എന്ന സംശയം വലിയതായിരുന്നു. അതുകൊണ്ട് തന്നെ സിനിമ ഒഴിവാക്കാൻ ശ്രമിച്ചു,” ദുല്‍ഖർ പറഞ്ഞു.

Advertisements

സിനിമാ പശ്ചാത്തലമില്ലാതെ തന്നെ സിനിമാ സ്വപ്‌നങ്ങളുമായി നടന്നുപോകുന്ന സുഹൃത്തുക്കളെ കണ്ടപ്പോഴാണ് താൻ പേടിച്ചോടുകയാണെന്നും അത് തിരിച്ചറിഞ്ഞതെന്നും ദുല്‍ഖർ പറയുന്നു.“വാപ്പിച്ചിയുടെ ലെഗസിയെ മിച്ചം വെക്കുമെന്ന് തോന്നിയില്ല. പക്ഷെ ഡർ കെ ആഗേ ജീത് ഹേ എന്നല്ലേ പറയാറുള്ളൂ,” ദുല്‍ഖറിന്റെ വാക്കുകൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“അച്ഛൻ ഉപദേശങ്ങളൊന്നും തരാറില്ല… പക്ഷെ നമ്മളെ കളിയാക്കും”

മമ്മൂട്ടി തനിക്കിടയ്ക്ക് ഉപദേശങ്ങൾ നൽകാറില്ലെന്നും, എന്നാൽ പലപ്പോഴും തമാശയായി മക്കളെ കളിയാക്കാറുണ്ടെന്നും ദുല്‍ഖർ തുറന്നു പറയുന്നു.“അദ്ദേഹം ഇടയ്ക്ക് പറയാറുണ്ട് എനിക്ക് നിന്റെ പ്രായമായിരുന്നപ്പോൾ, 42-ആമത്തെ വയസിൽ തന്നെ, രണ്ട് നാഷണൽ അവാർഡ് ഉണ്ടായിരുന്നു. അതിനോട് എങ്ങനെ മത്സരിക്കാനാവും? നമ്മൾ സ്കൂളിലായിരിക്കുമ്പോൾ അവാർഡ് ഷോയ്ക്ക് പോകുമ്പോഴും പറയും ഞാൻ എന്റെ ജോലിയിൽ ബെസ്റ്റ് ആണ്. നിങ്ങളുടെ ക്ലാസിൽ നിങ്ങൾക്ക് അതായിട്ടുണ്ടോ? ഞാനും സഹോദരിയും കേട്ടു നിൽക്കും. ഇങ്ങനെയൊക്കെ ആണ് അദ്ദേഹം ചെയ്യാറുള്ളത്,” — ദുല്‍ഖർ പറഞ്ഞു.

ദുല്‍ഖറിന്റെ പുതിയ ചിത്രം കാന്തയാണ് ഇപ്പോൾ റിലീസിനൊരുങ്ങുന്നത്. സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗുബാട്ടി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ദുല്‍ഖറിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നാണെന്ന് ചിത്രം കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നു. മലയാളത്തിൽ ദുല്‍ഖറിന്റെ അടുത്ത ചിത്രം അയാം ഗെയിം ആണ്.

Hot Topics

Related Articles