എംപുരാനിലെ മുന്ന ആരാണെന്ന് എനിക്കറിയില്ല; ഇനി ആ സിനിമ കാണുകയുമില്ല’ -സുരേഷ് ഗോപി

ന്യൂസ് ഡെസ്ക്: മോഹൻലാൽ–പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ എംപുരാൻ ചിത്രത്തിന്റെ നന്ദി കാർഡിൽ നിന്ന് തന്റെ പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട സംഭവത്തെ കുറിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി വിശദീകരിച്ചു. ചിത്രം താന്‍ ഭാഗമാകാന്‍ താല്പര്യമില്ലാത്തതിനാലാണ് പേര് ഒഴിവാക്കാൻ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.നന്ദി കാർഡിൽ തന്റെ പേര് ഉൾപ്പെട്ടതായി അറിഞ്ഞതോടെ നിർമ്മാതാവ് ഗോകുലം ഗോപാലനെ വിളിച്ച്‌ അത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതാണെന്നും അതിന് ശേഷം സിനിമയിൽ പ്രശ്നമുണ്ടെന്ന് അണിയറ പ്രവർത്തകർക്ക് തോന്നിയിരിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.

Advertisements

പാർലമെന്റിലെ വഖഫ് വിഷയ ചർച്ചയ്ക്കിടെ ജോൺ ബ്രിട്ടാസ് തനിക്കെതിരെ “മുന്ന” എന്ന പരാമർശം ഉപയോഗിച്ചതാണ് വിവാദങ്ങൾക്ക് കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി.“എന്നെ എന്തിന് മുന്ന എന്നു വിളിച്ചു എന്നറിയില്ല. എംപുരാനിലെ മുന്ന ആരാണെന്ന് എനിക്കറിയില്ല. സിനിമ ഇതുവരെ കണ്ടിട്ടില്ല, ഇനി കാണുകയുമില്ല” സുരേഷ് ഗോപി പറഞ്ഞു.സിനിമ റീ-സെൻസർ ചെയ്യണമെന്ന് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും അത്തരം തീരുമാനം നിർമാതാവിന്റെയും സംവിധായകന്റെയും കാര്യമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിൽ നടന്ന ചിത്രീകരണത്തിന് അനുമതി ലഭിക്കാതിരുന്നുവെങ്കിൽ സിനിമ റിലീസ് തന്നെ അസാധ്യമായിരുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു.“അന്ന് അത്രയും ആർട്ടിസ്റ്റുകളുടെ ഡേറ്റുകൾ വെറുതെയാകും എന്ന് പറഞ്ഞപ്പോൾ രാത്രി തന്നെ അമിത് ഷായിലൂടെ പെർമിഷൻ വാങ്ങിക്കൊടുത്തതാണ്. അതൊരു സഹായമായിരിക്കാം നന്ദി കാർഡിൽ പേര് ഉൾപ്പെടുത്തിയതും,” അദ്ദേഹം കൂട്ടിച്ചേർത്തു.എംപുരാൻ വിവാദങ്ങളുടെ സമയത്ത് തനിക്കെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നുവെന്നും, അവയെ മറികടക്കുകയല്ല ലക്ഷ്യം, വിവാദത്തിന്റെ ‘അമ്പ്’ തന്നെ ഒടിക്കുകയാണ് താനാഗ്രഹിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. സംവിധായകൻ പൃഥ്വിരാജിന്റെ പുതിയ വിശദീകരണങ്ങളോടെ വിഷയത്തിൽ വ്യക്തത വന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Hot Topics

Related Articles