ലുക്കിനല്ല-ചരിത്രമാണ്! ജീൻസിലെ ചെറിയ പോക്കറ്റിന്റെ യഥാർത്ഥ രഹസ്യം പുറത്ത് വരുന്നു

ന്യൂസ് ഡെസ്ക്:ജീൻസ് ഇന്ന് ലോകമെമ്പാടും ഏറ്റവും ജനപ്രിയമായ വസ്ത്രങ്ങളിലൊന്നാണ്. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഉപയോഗിക്കുന്ന ജീൻസ് സൗകര്യപ്രദവുമാണ്, കൂടാതെ ധരിക്കുമ്പോൾ ലഭിക്കുന്ന നല്ല ലുക്ക് കാരണം പലർക്കും ഇത് ദിവസേന ഉപയോഗിക്കാനിഷ്ടമാണ്. എന്നാൽ ജീൻസിന്റെ വലത് മുൻവശത്തെ പോക്കറ്റിന് മുകളിലൂടെ കാണുന്ന ആ ചെറിയ പോക്കറ്റ് വെറുമൊരു ഡിസൈൻ ഘടകമല്ലെന്നത് പലർക്കും അറിയില്ല.ജീൻസിലെ ഈ മിനി പോക്കറ്റിന്റെ ചരിത്രം 19-ാം നൂറ്റാണ്ടിലേക്കാണ് കടന്നുപോകുന്നത്.

Advertisements

1870-ൽ ലെവി സ്‌ട്രോസ് ആൻഡ് കമ്പനി ആദ്യമായി ഈ ചെറിയ പോക്കറ്റ് ഉൾപ്പെടുത്തിയ ജീൻസ് വിപണിയിലെത്തിച്ചു. അന്നത്തെ കാലത്ത് കൈയിൽ കെട്ടുന്ന വാച്ചുകൾ സാധാരണമായിരുന്നില്ല ചെയിൻ ഘടിപ്പിച്ച പോക്കറ്റ് വാച്ചുകളാണ് തൊഴിലാളികൾ കൂടുതലായി ഉപയോഗിച്ചിരുന്നത്. ഖനി തൊഴിലാളികൾ, കൗബോയ്സ്, റെയിൽവേ തൊഴിലാളികൾ എന്നിവർക്ക് ഈ വാച്ചുകൾ സുരക്ഷിതമായി സൂക്ഷിക്കൽ ഒരു വെല്ലുവിളിയായിരുന്നു.ഈ പ്രശ്നത്തിന് പരിഹാരമായി വാച്ച് സുരക്ഷിതമായി വയ്ക്കാനായി പ്രത്യേകമായി രൂപകൽപ്പന ചെയ്തതാണ് ഈ ചെറിയ പോക്കറ്റ് പിന്നീട് ‘അഞ്ചാം പോക്കറ്റ്’ എന്ന പേരിൽ അറിയപ്പെടുന്ന ഭാഗം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൈയിൽ ധരിക്കുന്ന വാച്ചുകൾ വ്യാപകമായതോടെ ഈ പോക്കറ്റിന്റെ ഉപയോഗം കുറഞ്ഞെങ്കിലും, ജീൻസിന്റെ സവിശേഷ ഘടകമായി അത് നിലനിർത്താൻ ലെവീസ് തീരുമാനിച്ചു.150 വർഷങ്ങൾക്ക് ശേഷവും ലെവീസിന്റെ ജീൻസ് ഡിസൈനിൽ ഈ മിനി പോക്കറ്റ് തുടരുകയാണ്. ഇന്നത്തെ കാലത്ത് ചില്ലറ പണം, യുഎസ്ബി ഡ്രൈവ്, ടിക്കറ്റ് പോലുള്ള ചെറിയ വസ്തുക്കൾ സൂക്ഷിക്കാനാണ് പലരും ഈ പോക്കറ്റ് ഉപയോഗിക്കുന്നത്.

Hot Topics

Related Articles