സുസ്ഥിരതയിലും നവീകരണത്തിലും മികവ് തെളിയിച്ച് മാൻ കാൻകോറിന് നാല് ദേശീയ,അന്തർദേശീയ അവാർഡുകൾ

കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്‌ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയവും അന്തർദേശീയവുമായി അവാർഡുകൾ ലഭിച്ചു.സുസ്ഥിര സോഴ്സിങ്, നവീകരണം, ജീവനക്കാരുടെ ക്ഷേമം എന്നീ മേഖലകളിൽ കാഴ്ചവെച്ച മികവിനാണ് ഈ അംഗീകാരം. എഫ്‌ഐ ഇന്ത്യ 2025, ഇഫിയാറ്റ് 2025 (ഐഎഫ്ഇഎടി), സിഐഐ കേരള എച്ച്ആർ കോൺക്ലേവ് 2025 എന്നിവയാണ് അവാർഡുകൾ സമ്മാനിച്ച സംഘടനകൾ.എഫ്‌ഐ ഇന്ത്യ 2025-ൽ സുസ്ഥിര സോഴ്സിങ് മികവിനുള്ള പുരസ്കാരം കമ്പനിയുടെ മിന്റ് സസ്റ്റയിനബിലിറ്റി പ്രോഗ്രാമിന് ലഭിച്ചു.ഉത്തർപ്രദേശിലെ 550 ഗ്രാമങ്ങളിലായി 6,000-ത്തിലധികം കർഷകരെ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ ജലസേചനം 30 ശതമാനവും ഹരിതഗൃഹ വാതക വിസർജനം 37 ശതമാനവും കുറയ്ക്കാൻ കമ്പനിക്ക് കഴിഞ്ഞു.

Advertisements

ഇത്തരം സുസ്ഥിര കൃഷി–വ്യവസ്ഥകളെ അംഗീകരിച്ച് ഇഫിയാറ്റ് 2025-ലെ വൻകിട കമ്പനികളുടെ വിഭാഗത്തിൽ സസ്റ്റെയിനബിലിറ്റി അവാർഡിൽ രണ്ടാം സ്ഥാനം മാൻ കാൻകോർ സ്വന്തമാക്കി.അതേ സമയം, എഫ്‌ഐ ഇന്ത്യ 2025-ൽ കമ്പനി അവതരിപ്പിച്ച സിചുവാൻ പെപ്പർ ഒലിയോറെസിൻ (Sichuan Pepper Oleoresin) ഏറ്റവും നൂതനമായ മൂന്ന് ഉൽപ്പന്നങ്ങളിൽ ഒന്നായി തെരഞ്ഞെടുത്തു.സവിശേഷമായ മണവും രുചിയുമുള്ള ഈ ചേരുവ സോസുകൾ, മസാലക്കൂട്ടുകൾ തുടങ്ങിയ ഉൽപ്പന്നങ്ങളിൽ പ്രധാന ഘടകമായാണ് ഉപയോഗിക്കുന്നത്.ജീവനക്കാരുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന മികച്ച പ്രവർത്തനങ്ങൾക്ക് സിഐഐ കേരള എച്ച്ആർ കോൺക്ലേവ് 2025-ൽ ‘ബെസ്റ്റ് എംപ്ലോയീ വെൽബീയിംഗ് പ്രാക്ടീസസ്’ വിഭാഗത്തിലും പുരസ്കാരം നേടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ നേട്ടങ്ങൾ കമ്പനിയുടെ സുസ്ഥിരതയോടും നവീകരണത്തോടും ഉള്ള പ്രതിബദ്ധതയെ കൂടുതൽ ഉറപ്പിക്കുന്നതാണെന്ന് മാൻ കാൻകോർ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. ജീമോൻ കോര പറഞ്ഞു.“കർഷകരെ ശാക്തീകരിക്കുന്നതിലൂടെയും ആഗോള വിപണിക്കായി മികച്ച പ്രകൃതിദത്ത ചേരുവകൾ ഒരുക്കുന്നതിലൂടെയും ശാസ്ത്രത്തെയും പ്രകൃതിയെയും ഒന്നിപ്പിക്കാൻ കമ്പനിക്ക് കഴിഞ്ഞു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Hot Topics

Related Articles