വ്യാജ ആധാറുമായി ബേപ്പൂരില്‍ ജോലി; ബംഗ്ലാദേശ് സ്വദേശി പിടിയില്‍

കോഴിക്കോട് :വ്യാജ ആധാര്‍ കാര്‍ഡ് ഉണ്ടാക്കി കേരളത്തില്‍ മത്സ്യബന്ധന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന ബംഗ്ലാദേശ് സ്വദേശി പൊലീസ് പിടിയിലായി. ധാക്ക ജില്ലയിലെ ഗുട്ടാസര സ്വദേശിയായ നേപ്പാള്‍ ദാസ് (23) ആണ് പിടിയിലായത്. കോഴിക്കോട് ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബറില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ നേപ്പാള്‍ ദാസിനെ റിമാന്‍ഡ് ചെയ്തു.ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി അതിര്‍ത്തി കടന്ന് പാശ്ചാത്യ ബംഗാളിലെത്തി, അവിടെ നിന്ന് വ്യാജ മേല്‍വിലാസത്തില്‍ ആധാര്‍ കാര്‍ഡ് തരപ്പെടുത്തി കേരളത്തിലെത്തി ബേപ്പൂരില്‍ ബോട്ടുകളില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍.

Advertisements

കഴിഞ്ഞ ദിവസം കൊല്ലം ശക്തികുളങ്ങരയില്‍ ‘സുരക്ഷിത തീരം’ പദ്ധതിയുടെ ഭാഗമായി പൊലീസ് അറസ്റ്റ് ചെയ്ത ബംഗ്ലാദേശ് സ്വദേശിനി പരുല്‍ ദാസ് (21) നല്‍കിയ മൊഴിയാണ് നേപ്പാള്‍ ദാസിന്റെ അറസ്റ്റ് വരെ നയിച്ചത്.പരുല്‍ ദാസിനെ കൊല്ലത്തെത്തി ബോട്ടില്‍ ജോലി ലഭ്യമാക്കാന്‍ സഹായിച്ച തപന്‍ ദാസി (24) നെയും പൊലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളെ തുടര്‍ന്ന് ബേപ്പൂരില്‍ അന്വേഷണം വ്യാപിപ്പിച്ച പൊലീസ്, അവിടെ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്തുവരികയായിരുന്ന നേപ്പാള്‍ ദാസിനെ പിടികൂടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊല്‍ക്കത്തയില്‍ നിന്നാണ് ഇയാള്‍ വ്യാജ മേല്‍വിലാസം നല്‍കി ആധാര്‍ കാര്‍ഡ് തയ്യാറാക്കിയതെന്ന് പൊലീസ് അറിയിച്ചു. ബംഗ്ലാദേശില്‍ നിന്ന് ഉരു മാര്‍ഗം ബംഗാളിലേക്ക് കടന്ന 11 അംഗ സംഘത്തില്‍പ്പെട്ടയാളാണ് നേപ്പാള്‍ ദാസ്. ഇവരില്‍ എട്ടുപേര്‍ നാട്ടിലേക്ക് മടങ്ങിയതായും മൂന്ന് പേര്‍ ഇന്ത്യയില്‍ തങ്ങിയതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

Hot Topics

Related Articles