അസൂയയോ പകയോ:ഉറങ്ങിക്കിടന്ന ഭർത്താവിന് മേൽ തിളച്ച എണ്ണ ഒഴിച്ച് ഭാര്യ;പൊള്ളലേറ്റ ശരീരത്തിൽ മുളകുപൊടിയും വിതറി

ന്യൂഡൽഹി:ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ തിളച്ച എണ്ണ ഒഴിച്ച് ഗുരുതരമായി പൊളിച്ചു. പൊള്ളലേറ്റ ഭാഗത്ത് മുളകുപൊടി വിതറിയും പീഡിപ്പിച്ചു.ഡൽഹിയിലെ മദന്‍ഗിര്‍ പ്രദേശത്താണ് സംഭവം.ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ജീവനക്കാരനായ ദിനേശ് (27) നാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹം ഇപ്പോള്‍ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ ദിനേശിന്റെ ശരീരത്തില്‍ ഭാര്യ തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. ആക്രമണസമയത്ത് ഇവരുടെ എട്ട് വയസ്സുള്ള മകളും വീട്ടിലുണ്ടായിരുന്നു. ആക്രമണത്തെ എതിര്‍ത്തപ്പോള്‍ “ഇനിയും എണ്ണ ഒഴിക്കും” എന്ന് ഭാര്യ ഭീഷണിപ്പെടുത്തിയതായി ദിനേശ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ദിനേശിന്റെ നിലവിളി കേട്ട് വീട്ടുടമയും അയല്‍വാസികളും ഓടിയെത്തി, തുടര്‍ന്ന് ദിനേശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഏഴ് വര്‍ഷം മുന്‍പാണ് ദിനേശിന്റെ വിവാഹം നടന്നത്. കഴിഞ്ഞ ചില മാസങ്ങളായി ഭര്‍ത്താവിനും ഭാര്യയ്ക്കും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നതായാണ് വിവരം. സംഭവത്തില്‍ അംബേദ്കര്‍ നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദിനേശിന്റെ ഭാര്യക്കെതിരെ ആക്രമണവും കൊലപാതകശ്രമവുമായി ബന്ധപ്പെട്ട വകുപ്പുകളിൽ കേസെടുത്തിട്ടുണ്ട്.

Advertisements

Hot Topics

Related Articles