കോട്ടയം :തിരുനക്കര മഹാദേവക്ഷേത്രത്തിലെ ബലിക്കൽ പുരയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. തന്ത്രി ബ്രഹ്മശ്രീ കണ്ഠരരു മോഹനരരു ഭദ്രദീപം തെളിയിച്ച് സമർപ്പണം നിർവഹിച്ചു.ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് ടി. സി. ഗണേഷ് അധ്യക്ഷത വഹിച്ചു. പുനർനിർമ്മാണ പ്രവൃത്തികൾ നിർവഹിച്ച ശിൽപി ഇരവിനല്ലൂർ ഗിരീഷ് കുമാറിനെയും സഹായികളെയും ക്ഷേത്ര ഉപദേശക സമിതി രക്ഷാധികാരി ഡോ. വിനോദ് വിശ്വനാഥൻ ആദരിച്ചു.ഉപദേശക സമിതി വൈസ് പ്രസിഡണ്ട് പ്രദീപ് മന്നക്കുന്നം, സെക്രട്ടറി അജയ് നായർ, ജനറൽ കൺവീനർ ടി. സി. രാമാനുജം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജി. ഹരികുമാർ, ജോയിൻ സെക്രട്ടറിമാരായ നേവൽ സോമൻ, പി. എൻ. വിനോദ് കുമാർ, ഉറുമ്പിൽ പ്രദീപ്, ജി. വേണുഗോപാൽ, മധു ഹോരകാട്, വിജി ഗോപാലൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു
Advertisements


