കാസർഗോഡ് ഡിവൈഎഫ്‌ഐ നേതാവും യുവ അഭിഭാഷകയുമായ യുവതിയെ ഓഫീസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ്:ഡിവൈഎഫ്‌ഐ നേതാവും അഭിഭാഷകയുമായ അഡ്വ. രഞ്ജിത (കുമ്പള) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമ്പളയിൽ പ്രവർത്തിക്കുന്ന സ്വന്തം വക്കീൽ ഓഫീസിനകത്താണ് മൃതദേഹം ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ഡിവൈഎഫ്‌ഐ കുമ്പള മേഖലാ പ്രസിഡന്റും ബ്ലോക്ക് കമ്മിറ്റി അംഗവുമായിരുന്ന രഞ്ജിതയെ ഇന്നലെ വൈകിട്ട് മുതൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഫോൺ വിളികൾക്ക് മറുപടി ലഭിക്കാതിരുന്നതിനെ തുടർന്ന് വീട്ടുകാർ ഓഫീസിലെത്തി. ഓഫീസ് പൂട്ടിയ നിലയിലായതിനാൽ വിവരം പോലീസിനെ അറിയിച്ചു. പൊലീസ് എത്തി വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് രഞ്ജിതയുടെ മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ജില്ല സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.കുമ്പള ബത്തേരിയിലെ ചന്ദ്രൻ – വാരിജാക്ഷി ദമ്പതികളുടെ മകളാണ് രഞ്ജിത. കൃതേഷ് ഭർത്താവാണ്. ഡിവൈഎഫ്‌ഐ നേതാക്കളായിരുന്ന പരേതനായ അജിത്, സുജിത്ത് എന്നിവർ സഹോദരങ്ങളാണ്.

Advertisements

Hot Topics

Related Articles