വെള്ളിയാഴ്ച്ച നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവെച്ചു:പ്രഖ്യാപനവുമായി മുസ്ലീം പേഴ്സണൽ ലോ ബോർഡ്;പുതുക്കിയ തീയതി പിന്നീട്

ന്യൂഡൽഹി:ഒക്ടോബർ 3-ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചതായി ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് അറിയിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന ആഘോഷങ്ങൾ പരിഗണിച്ചാണ് തീരുമാനം എടുത്തതെന്ന് ബോർഡ് പ്രസ്താവനയിൽ വ്യക്തമാക്കി.വഖഫ് സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ബന്ദിന് ബോർഡ് നേരത്തെ ആഹ്വാനം ചെയ്തിരുന്നത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ 2025-നെതിരായ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു ബന്ദ് പ്രഖ്യാപനം.പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ബോർഡ് വ്യക്തമാക്കി.

Advertisements

Hot Topics

Related Articles