പ്രണയത്തിൽ ചതിക്കപ്പെട്ടുവെന്ന് കുറിപ്പ്; യുവ എൻജിനീയർ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഛത്തീസ്ഗഡ്: പ്രണയത്തിൽ ചതിക്കപ്പെട്ടുവെന്ന കുറിപ്പ് എഴുതി വെച്ച് 29 കാരനായ യുവ എൻജിനീയർ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ഉസൽപൂർ റെയിൽവേ ട്രാക്കിൽ സെപ്റ്റംബർ 27നാണ് ഗൗരവ് സവന്നിയുടെ മൃതദേഹം കണ്ടെത്തിയത്.മാട്രിമോണിയൽ വെബ്‌സൈറ്റ് വഴിയാണ് ഗൗരവും യുവതിയും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരുടെയും ബന്ധം കൂടുതൽ വളർന്നു. എന്നാൽ, അടുത്തിടെ യുവതി ഗൗരവിനെതിരെ പീഡനപരാതി നൽകുകയായിരുന്നു. കേസിൽ അറസ്റ്റിലായ ഇയാൾ 15 ദിവസം മുൻപ് ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.പരാതിയും അറസ്റ്റും യുവ എൻജിനീയറെ തകർത്തുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ‘ഈ ദിവസങ്ങളിൽ ഗൗരവ് മാനസികമായി ഏറെ വിഷമത്തിലായിരുന്നു,’ സുഹൃത്തായ സന്ദീപ് ഗുപ്ത പറഞ്ഞു.“ആത്മഹത്യയ്‌ക്കുള്ള കാരണം വ്യക്തമാക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്,” ബിലാസ്‌പൂർ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് രജനീഷ് സിംഗ് പറഞ്ഞു.

Advertisements

Hot Topics

Related Articles