പാക്കിൽ സെന്റ് തെരേസാസ് ഇ.എം.യുപി സ്‌കൂളിൽ ജാഗ്രത ന്യൂസിന്റെ നിറം കളറിംങ് മത്സരം ഇന്ന്; മത്സരാർത്ഥികൾക്ക് നേരിട്ടെത്തിയും പേര് രജിസ്റ്റർ ചെയ്യാം; മാതാപിതാക്കൾക്ക് മൈൻഡ് പവർ ട്രെയിനർ അനു നന്ദൻ ക്ലാസ് എടുക്കും; മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികളെയും കാത്തിരിക്കുന്നത് സർട്ടിഫിക്കറ്റുകളും മെഡലും; കുട്ടികൾക്ക് വരയ്ക്കാനുള്ള പേപ്പറുകൾ ഫേബർ കാസ്റ്റിൽ വിതരണം ചെയ്യും; സമ്മാനങ്ങൾ സ്‌പോൺസർ ചെയ്യുന്നത് ഷൈനിംങ് ഓട്ടോയും ആഞ്ജനേയ കളരിയും മാതാ കോൾഡ് സ്‌റ്റോറേജും

പാക്കിൽ: ജാഗ്രത ന്യൂസും മെന്റോര ഇവന്റ്‌സും ചേർന്ന് ലോക റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന നിറം കളറിംങ് മത്സരത്തിന്റെ രണ്ടാം ഘട്ട മത്സരം ഇന്ന്. പാക്കിൽ സെന്റ് തെരേസാസ് ഇ.എം.യുപി സ്‌കൂളിലാണ് മത്സരം നടക്കുന്നത്. രാവിലെ സെന്റ് തെരേസാസ് സ്‌കൂളിൽ നേരിട്ടെത്തിയും കുട്ടികൾക്ക് മത്സരങ്ങളിൽ പങ്കെക്കാം. രാവിലെ ഒൻപതിന് സ്‌കൂളിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ രജിസ്‌ട്രേഷൻ ആരംഭിക്കും. 10 മണിയോടെ കുട്ടികൾക്ക് മത്സരങ്ങൾ ആരംഭിക്കും. പ്രത്യേക വേദികളിലായി കുട്ടികൾക്ക് മത്സരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. 10 മുതൽ 12 വരെയാണ് മത്സരങ്ങൾ നടക്കുക. മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും മെഡലും ലഭിക്കും. ഫേബർ കാസ്റ്റിലാണ് കുട്ടികൾക്കു വരയ്ക്കാനുള്ള പേപ്പറുകൾ സ്‌പോൺസർ ചെയ്യുന്നത്. ഇത് കൂടാതെ ഷൈനിംങ് ഓട്ടോ നാട്ടകവും, പാക്കിൽ മാതാ കോൾഡ് സ്‌റ്റോറേജും, ആഞ്ജനേയ കളരി നാട്ടകവുമാണ് കുട്ടികൾക്കുള്ള മെഡലുകളും സമ്മാനങ്ങളും സ്‌പോൺസർ ചെയ്യുന്നത്. മലയാള മനോരമയുടെയും മാതൃഭൂമിയുടെയും ബാല പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക് സമ്മാനമായി ലഭിക്കും. പരിപാടിയുടെ ഭാഗമായി മാതാപിതാക്കൾക്ക് മൈൻഡ് പവർ ട്രെയിനർ അനു നന്ദൻ ക്ലാസ് എടുക്കും. വിജയികളായ കുട്ടികൾക്ക് നഗരസഭ അംഗം എബി കുന്നേപ്പറമ്പൻ സമ്മാനങ്ങൾ വിതരണം ചെയ്യും. പാക്കിൽ സെന്റ് തെരേസാസ് ഇ.എം. യുപി സ്‌കൂൾ ഹെഡ് മിസ്ട്രസ് വി.മിനിമോൾ യോഗത്തിൽ അധ്യക്ഷത വഹിക്കും. ജാഗ്രത ന്യൂസ് ന്യൂഡ് എഡിറ്റർ രാകേഷ് കൃഷ്ണ സ്വാഗതം ആശംസിക്കും. സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി ബിന്ദു ടി.കെ , മെന്റോര ഇവന്റ്‌സ് കോ ഓർഡിനേറ്റർ സബാഷ് രാജ് , ജാഗ്രത ന്യൂസ് ലൈവ് മാർക്കറ്റിംങ് മാനേജർ ബിന്ദു എന്നിവർ സംസാരിക്കും.

Advertisements

Hot Topics

Related Articles