കോട്ടയം: പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്ക് വിജയിക്കാനുള്ള ഫോർമുലയുമായി എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസി. പൂഞ്ഞാർ നിയോജക മണ്ഡലം കേന്ദ്രീകരിച്ച് കോൺഗ്രസ് യുഡിഎഫ് പ്രവർത്തകരും പ്രദേശവാസികളുമായി നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിച്ചത്. കെ.പി.സി.സി നേതൃത്വത്തിന് വേണ്ടിയാണ് എറണാകുളം കേന്ദ്രീകരിച്ചുള്ള ഏജൻസി വിവരങ്ങൾ ശേഖരിച്ചത്. ഇവിടെ നടത്തിയ സർവേയിൽ പൂഞ്ഞാർ നിയോജക മണ്ഡലം 10000 വോട്ടിനെങ്കിലും പിടിച്ചെടുക്കാനുള്ള സ്വീധീനം യുഡിഎഫിനുണ്ടെന്നാണ് ഇവിടെ നിന്നുള്ള പ്രാഥമിക സർവേഫലം പുറത്ത് വന്നിരിക്കുന്നത്.
ഇവിടെ നടത്തിയ സർവേയിൽ പുറത്ത് നിന്നുള്ള ഒരു നേതാവിനെയും ഇവിടെ മത്സരിപ്പിക്കേണ്ടെന്ന നിർദേശമാണ് കൂടുതലായി പുറത്ത് വന്നിരിക്കുന്നത്. എല്ലാ പഞ്ചായത്തിലും നഗരസഭയിലും ലീഡ് ലഭിക്കാൻ ഈ പട്ടികയിലുള്ള നേതാക്കളെ തന്നെ മത്സരിപ്പിക്കണമെന്ന നിർദേശമാണ് സർവേയിൽ പുറത്ത് വന്നിരിക്കുന്നത്. മുസ്ലിം സമുദായത്തിൽ പെട്ട സ്ഥാനാർത്ഥിയെ കോൺഗ്രസ് അവതരിപ്പിച്ചാൽ വിജയ സാധ്യതയുണ്ടെന്നാണ് സർവേഫലം പുറത്ത് വന്നിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുണ്ടക്കയം എരുമ്മേലി പാറത്തോട് മേഖലയിൽ നടത്തിയ സർവേയിൽ ബിനു മറ്റക്കര, പി.എ സലിം, പ്രകാശ് പുളിക്കൻ, നാസർ പനച്ചി, റോയി കച്ചലുമാക്കൽ എന്നിവരുടെ പേരുകളാണ് പ്രാദേശിക നേതാക്കൾ നിർദേശിച്ചിരിക്കുന്ന പേരുകൾ. പൂഞ്ഞാർ മേഖലയിൽ നിന്നും തോമസ് കല്ലാടൻ, ജോമോൻ ഐക്കര, ജോൺസൺ ചെറുവള്ളി എന്നവരുടെ പേരുകളാണ് പ്രവർത്തകർ നിർദേശിച്ചിരിക്കുന്നത്. ഈരാറ്റുപേട്ട തിടനാട് മേഖലയിൽ നിന്നും മുഹമ്മദ് ഇല്യാസ്, റാഷിദ് ഈരാറ്റുപേട്ട, നൗഷാദ് പി.എച്ച് പേട്ട, വർക്കി വായും പോത്തിൽ എന്നിവരുടെ പേരുകളും നിർദേശിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് മെബർ ശ്രീകല റ്റീച്ചറിനെ രംഗത്തിറക്കണമെന്ന് സർവ്വേയിൽ പങ്കെടുത്ത ഒരു ചെറിയ ശതമാനം പ്രവർത്തകർ അഭിപ്രായപ്പെട്ടു. ഈ വിവരങ്ങൾ ക്രോഡീകരിച്ച ശേഷമാകും സ്ഥാനാർത്ഥികളെ തീരുമാനിക്കുക എന്നാണ് ലഭിക്കുന്ന വിവരം.


