പാർട്ടി വിശ്വസിച്ച് ചുമതല ഏൽപ്പിച്ചിട്ടും നീതി പുലർത്തിയില്ല; ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എ. പത്മകുമാറിനെതിരെ തുറന്നടിച്ച് എം വി ഗോവിന്ദൻ

പത്തനംതിട്ട: പാർട്ടി വിശ്വസിച്ച് ചുമതല ഏൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ. വാസു ഉദ്യോഗസ്ഥനായിരിക്കെ ചുമതല പാലിച്ചിരുന്നുവെങ്കിലും, പത്മകുമാർ അങ്ങനെ ചെയ്തില്ലെന്നും ഗോവിന്ദൻ പറഞ്ഞു.സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ എ. പത്മകുമാറിനെതിരെ നടപടി പ്രതീക്ഷിച്ചിരുന്നെങ്കിലും യോഗത്തിൽ അതുണ്ടായില്ല. ഇതിനെതിരെ പ്രതികരിക്കുമ്പോൾ എം.വി. ഗോവിന്ദൻ തുറന്നടിച്ചു.

Advertisements

പാർട്ടിക്ക് ഇപ്പോൾ നേരിടുന്ന പ്രതിസന്ധിയിൽ പത്മകുമാറിന്റെ പങ്ക് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് താൻ എത്തിയതെന്നും കുറ്റപത്രം സമർപ്പിച്ചാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും ഗോവിന്ദൻ യോഗത്തിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പും അയ്യപ്പന്റെ തിരുവാഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തിൽ പ്രധാന അജണ്ടകളായിരുന്നു. അയ്യപ്പന്റെ ഒരുതരി പൊന്നും നഷ്ടമാകില്ലെന്നും അത് ഉറപ്പാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, സ്വർണക്കൊള്ള കേസിൽ എൻ. വാസുവിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഡിസംബർ 3ന് വിധി പറയും. വാസുവിന്റെ അറിവോടെയാണ് കൊള്ള നടന്നതെന്ന പ്രോസിക്യൂഷൻ വാദം . എന്നാൽ വിരമിച്ചതിന് ശേഷമാണ് കട്ടിലപ്പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്നും താൻ അന്ന് ചുമതലയിലായിരുന്നില്ലെന്നും എൻ. വാസുവിൻ്റെ പ്രതിവാദം . തിരുവാഭരണം കേസിൽ അറസ്റ്റിലായ മുൻ കമ്മീഷണർ കെ.എസ്. ബൈജുവിന്റെ ജാമ്യാപേക്ഷയിൽ ഈ ശനിയാഴ്ച വിധി പ്രസ്താവിക്കും.

Hot Topics

Related Articles