ഭാരതീയ വേലൻ മഹിളാ സമാജം സംസ്ഥാന പ്രതിനിധി സമ്മേളനം ബി വി എസ് സംസ്ഥാന പ്രസിഡണ്ട് രാജീവ് നെല്ലിക്കുന്നിൽ ഉദ്ഘാടനം ചെയ്യുന്നു ജനറൽ സെക്രട്ടറി സുരേഷ് മയിലാട്ടുപാറ, തിലകം സത്യനേശൻ, നിഷ സജികുമാർ, പി സുജാത, പി ആർ ശിവരാജൻ കോമളവല്ലി നന്ദപ്പൻ സമീപം
കോട്ടയം : കേരളത്തിൽ പബ്ലിക് സർവീസ് കമ്മീഷൻ മുഖാന്തരം നിലവിൽ ഒഴിവുകളുള്ള എല്ലാ തസ്തികകളിലും സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തണമെന്ന് ഭാരതീയ വേലൻ മഹിളാ സമാജം സംസ്ഥാന പ്രതിനിധി സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര സർവീസിലേക്ക് പുതിയ നിയമനങ്ങൾ നടക്കുന്നില്ലെന്നും, കരാർ നിയമനം റദ്ദാക്കണമെന്നും ബി വി എസ് സംസ്ഥാന പ്രസിഡണ്ട് രാജീവ് നെല്ലിക്കുന്നേൽ ആവശ്യപ്പെട്ടു, പിഎസ് സി നിയമനത്തിൽ റൊട്ടേഷൻ സമ്പ്രദായത്തിൽ ഇ ഡബ്ലിയു എസ് കേരളത്തിൽ നിലവിൽ വന്നതിനുശേഷം ഉള്ള അപാകതകൾ പരിഹരിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു, ഭാരതീയ വേലൻ മഹിളാ സമാജം സംസ്ഥാന പ്രതിനിധി സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.വി.എസിന്റെ നേതൃത്വത്തിൽ ഈ പ്രവർത്തന വർഷം സ്വാശ്രയ സംഘം ആരംഭിക്കുമെന്നും, വനിതകൾ ഇതിൽ നേതൃപരമായ പങ്കുവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റി സുവർണ്ണ ജൂബിലി ഹാളിൽ
മഹിള സമാജം വൈസ് പ്രസിഡന്റ് തിലകം സി.ബി.അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബി.വി.എസ്. ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ മുഖ്യപ്രഭാഷണം നടത്തി. മഹിള സമാജം ജനറൽ സെക്രറി നിഷ സജികുമാർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അമ്പിളി. പി.വേലായുധൻ കണക്കും അവതരിപ്പിച്ചു.
ബി.വി.എസ്. രക്ഷാധികാരി പി.ആർ. ശിവരാജൻ , ഓർഗനൈസർ പി.സുജാത, ഓമന സി.ബി, ശ്രീകുമാരി, ഷീജ ബിനു, കോമളവല്ലി നന്ദപ്പൻ എന്നിവർ പ്രസംഗിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്ക് ഉള്ള തിരഞ്ഞെടുപ്പിൽ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട വരെ സമ്മേളന ആദരിച്ചു, തുടർന്ന് കെ.എസ്.ബിജുകുമാറിന്റെ നേതൃത്വത്തിൽ ക്ലാസ് നടന്നു.


