തൃശ്ശൂർ: അപകട രഹിതമായുള്ള പൂരങ്ങളായിരിക്കണം ഇനിയുള്ള കാലത്ത് വേണ്ടതെന്ന് എംപി സുരേഷ് ഗോപി. വെടിക്കെട്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ സാങ്കേതിക ഇടപെടലുകള്‍ ഉണ്ടാകണമെന്നും ഇതിന് കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ഇടപെടല്‍ ഉണ്ടാകണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.ഇതിനായി കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ദേവസ്വങ്ങളുടെ പ്രത്യേക സംഘം ശിവകാശിയില്‍ പോയി ഇതുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക കാര്യങ്ങള്‍ കണ്ട് മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശ്ശൂർ പൂരം എക്സിബിഷൻ സമാപന ചടങ്ങില്‍ സംസാരിക്കുന്നു സുരേഷ് ഗോപി.
Advertisements


