ന്യൂഡൽഹി :ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടു കൃത്രിമത്വത്തെ കുറിച്ച് രൂക്ഷമായ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. “ഒരു യുവതി പല പേരുകളിൽ 22 തവണ വോട്ട് ചെയ്തിട്ടുണ്ടെന്നത് ജനാധിപത്യത്തിന് നേരെയുള്ള എച്ച്-ബോംബാണ്” എന്നാണ് രാഹുലിന്റെ പരാമർശം.എക്സിറ്റ് പോളുകളിൽ കോൺഗ്രസിന് അനുകൂലമായ പ്രവചനങ്ങൾ ലഭിച്ചിരുന്നു. പോസ്റ്റൽ വോട്ടുകളിലും കോൺഗ്രസിന് മുൻതൂക്കം ഉണ്ടായിരുന്നു. 1.18 ലക്ഷം വോട്ടുകളുടെ വ്യത്യാസത്തിൽ കോൺഗ്രസിനും ബിജെപിക്കും ഇടയിൽ മത്സരം നടന്നു. എന്നാൽ, വോട്ടു കൃത്രിമത്വങ്ങളിലൂടെ ബിജെപിക്ക് അനുകൂലമായ ഫലമാണ് പുറത്തുവന്നതെന്ന് രാഹുൽ ആരോപിച്ചു.
22 ലക്ഷത്തിലധികം വോട്ടുകളാണ് കൃത്രിമമായതെന്ന് രാഹുൽ വ്യക്തമാക്കി. ഇതിൽ 5,21,619 ഇരട്ട വോട്ടുകളായും, 93,174 എണ്ണം തെറ്റായ വിലാസങ്ങളിലായും കണ്ടെത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 1,24,177 തിരിച്ചറിയൽ കാർഡുകളിൽ വ്യാജചിത്രങ്ങളുണ്ടെന്നും രാഹുൽ പറഞ്ഞു.ഒരു യുവതിയുടെ ചിത്രം കാണിച്ച് രാഹുൽ പറഞ്ഞു ആ യുവതി 10 ബൂത്തുകളിൽ പല പേരുകളിൽ 22 തവണ വോട്ട് ചെയ്തതായി കണ്ടെത്തിയതാണെന്ന്. എന്നാൽ, ആ യുവതി യഥാർത്ഥത്തിൽ ബ്രസീലിയൻ മോഡൽ മതിയൂസ് ഫെരെറോ ആണെന്ന് രാഹുൽ വെളിപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ബ്രസീലിൽ നിന്നുള്ള മോഡലിന്റെ ചിത്രം എങ്ങനെ ഹരിയാന വോട്ടർ പട്ടികയിൽ എത്തിയെന്നതാണ് ചോദ്യം,” ഇതാണ് രാഹുലിന്റെയും ചോദ്യം.ഒരു മണ്ഡലത്തിൽ ഒരേ സ്ത്രീയുടെ ചിത്രം 100 ഐഡി കാർഡുകളിൽ കണ്ടതായും അദ്ദേഹം ആരോപിച്ചു. ഉത്തർപ്രദേശിലെ ബിജെപി നേതാക്കൾ ഹരിയാനയിൽ വോട്ട് ചെയ്തതായും രാഹുൽ ആരോപിച്ചു.
“ഒരു ബിജെപി നേതാവിന്റെ വീട്ടിൽ തന്നെ 66 വോട്ടർമാരെ രേഖപ്പെടുത്തിയിട്ടുണ്ട്,” എന്നതും രാഹുൽ പറഞ്ഞു.തിരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിക്ക് അനുകൂലമായി പ്രവർത്തിച്ചുവെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ തന്നെ ബിജെപിക്കായി നിലകൊണ്ടുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. “ഇത് ജനാധിപത്യത്തിന്റെ അടിത്തറ തകർക്കാനുള്ള ശ്രമമാണ്,” എന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.


