വൈക്കം ബോട്ട്ജെട്ടിക്ക് സമീപം വഴിയോരത്ത് പഴക്കട നടത്തിയിരുന്ന ഗൃഹനാഥനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

വൈക്കം:വൈക്കം ബോട്ട്ജെട്ടിക്ക് സമീപം വഴിയോരത്ത് പഴക്കട നടത്തിയിരുന്ന ഗൃഹനാഥനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വൈക്കം പോലീസ് ക്വാർട്ടേഴ്സിനു സമീപം പുത്തൻതറയിൽ പി.പി അശോകനെ(62)യാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം.ബന്ധുക്കളും അയൽക്കാരും ചേർന്ന് ഇയാളെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നഗരസഭയുടെ താത്ക്കാലിക ലൈസൻസിലാണ് വർഷങ്ങളായി ബോട്ട് ജെട്ടിക്ക് സമീപം അശോകൻ്റെ പഴക്കട പ്രവർത്തിച്ചിരുന്നത്.

Advertisements

കഴിഞ്ഞ ദിവസം കട വിപുലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നഗരസഭ അധികൃതർ പോളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. കടയിലെ വൈദ്യുതി കണക്ഷനും അനധികൃതമാണെന്ന് ആരോപിച്ച് അധികൃതർ വിച്ഛേദിച്ചിരുന്നു. ഇതിനെ തുടർന്ന് അശോകൻ കട തുറന്നിരുന്നില്ല.അശോകൻ നഗരസഭ അധികൃതരുടെ മുന്നിലെത്തി ജീവനൊടുക്കുമെന്ന് ഭീഷണി ഉയർത്തിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചു.കടയുടെ വിപുലീകരിച്ച ഭാഗം മാത്രം പൊളിച്ചു നീക്കാനാണ് ആവശ്യപ്പെട്ടതെന്നാണ് നഗരസഭ അധികൃതർ പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അനധികൃതമായി നേടിയ വൈദ്യുതകണക്ഷനാണ് വിച്ഛേദിച്ചതെന്നുമാണ് അധികൃതരുടെ വിശദീകരണം.മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.