ന്യൂയോർക്ക് :പാകിസ്ഥാൻ അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമാണെന്ന് ഇന്ത്യ യുഎൻ പൊതുസഭയിൽ ശക്തമായി ഉന്നയിച്ചു. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ വ്യക്തമാക്കി, ഭീകരവാദത്തെ ചെറുക്കുകയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. യുഎൻ തന്നെ വലിയ പ്രതിസന്ധി നേരിടുകയാണെന്നും, വളരുന്ന പ്രശ്നങ്ങളിൽ കാര്യക്ഷമ ഇടപെടൽ കാണിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.ഇതിനുമുമ്പ് ഇന്ത്യൻ നയതന്ത്രജ്ഞ പെറ്റൽ ഗഹ്ലോട്ട്, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പ്രസംഗത്തെ “അസംബന്ധ നാടകങ്ങൾ” എന്ന് വിശേഷിപ്പിച്ചിരുന്നു. “ഒരു നാടകത്തിനും യാഥാർത്ഥ്യങ്ങളെ മറച്ചുവെക്കാനാവില്ല” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രസ്താവന
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുഎൻ പൊതുസഭയിൽ സംസാരിച്ച ഷെരീഫ്, മെയ് മാസത്തെ സൈനിക നടപടിക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ ചർച്ച നടത്തുന്നതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് “സജീവ പങ്ക്” വഹിച്ചതായി അവകാശപ്പെട്ടു.പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ “രാഷ്ട്രീയ നേട്ടം” നേടാൻ ശ്രമിച്ചുവെന്നും നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ടുവെന്നും ഷെരീഫ് ആരോപിച്ചു. തങ്ങളുടെ പ്രദേശിക അഖണ്ഡതയും ദേശീയ സുരക്ഷയും ലംഘിക്കപ്പെട്ടതിനാൽ യുഎൻ ചാർട്ടറിലെ ആർട്ടിക്കിള് 51 പ്രകാരം “സ്വയം പ്രതിരോധത്തിനുള്ള അവകാശം” വിനിയോഗിച്ചതാണെന്ന് പാക് സേനയെ സംരക്ഷിക്കാനായി അദ്ദേഹം വാദിച്ചു.ഏഴ് ഇന്ത്യൻ യുദ്ധവിമാനങ്ങളെ വെടിവെച്ചിട്ടുണ്ടെന്ന പഴയ തെറ്റായ അവകാശവാദവും ഷെരീഫ് ആവർത്തിച്ചു. കൂടാതെ, സിന്ധു നദീജല കരാർ ലംഘിച്ചുവെന്നും ഇന്ത്യക്കെതിരെ ആരോപണം ഉയർത്തി.
ഗാസ പ്രശ്നത്തിൽ ഇസ്രായേലിന് ഒറ്റപ്പെടൽ
അതേസമയം, ഗാസയിലെ യുദ്ധവുമായി ബന്ധപ്പെട്ട് യുഎൻ പൊതുസഭയിൽ ഇസ്രായേൽ ഒറ്റപ്പെട്ടു. പലസ്തീനികളെതിരെ വംശഹത്യ നടത്തുന്നതായി പല രാജ്യങ്ങളും ഇസ്രായേലിനെ കുറ്റപ്പെടുത്തി. പശ്ചിമേഷ്യൻ ചർച്ചകളിൽ പുരോഗതി ഉണ്ടാകുന്നതായും വെടിനിർത്തൽ ഉടൻ യാഥാർത്ഥ്യമാകുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.ഇതിനിടെ, ന്യൂയോർക്കിൽ നടന്ന പലസ്തീൻ അനുകൂല റാലിയിൽ പങ്കെടുത്ത കൊളംബിയൻ പ്രസിഡന്റിന്റെ വിസ അമേരിക്ക റദ്ദാക്കി.


